യേശുവേ അങ്ങേ പരിശുദ്ധാത്മാവിന്റെ അഭിഷേകത്തില്‍, തിരുരക്തത്തിന്റെ അഭിഷേകത്തില്‍ തിരുവചനത്തിന്റെ അഭിഷേകത്തില്‍, തിരുനാമത്തിന്റെ ശക്തിയില്‍, തിരുമുറിവിന്റെ ശക്തിയില്‍, പരിശുദ്ധ ത്രീത്വത്തിന്റെ സഹവാസത്തില്‍, വിശുദ്ധകുരിശിന്റെ അടയാളത്തില്‍ ദിവ്യകാരുണ്യശക്തിയില്‍, പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പുപിതാവിന്റെയും സ്‌നേഹസഹായ സംരക്ഷണത്തില്‍ മധ്യസ്ഥത്തില്‍, സകല വിശുദ്ധരുടെയും പ്രാര്‍ത്ഥനാസഹായത്തില്‍, മാലാഖവൃന്ദത്തിന്റെ അകമ്പടിയില്‍ എന്നെയും എല്ലാവരെയും എല്ലാറ്റിനെയും എല്ലായ്‌പ്പോഴും സംരക്ഷിച്ചുകൊള്ളണമേ ആമ്മേന്‍.
വീടിനും വസ്തുവകകള്‍ക്കും സംരക്ഷണം ലഭിക്കാന്‍ ഈ പ്രാര്‍ത്ഥന ചൊല്ലാം
Previous article
Next article