Sunday, March 1, 2026
spot_img
More

    ഡിസംബറില്‍ മാര്‍പാപ്പ സൈപ്രസ് സന്ദര്‍ശിക്കും

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഡിസംബറില്‍ സൈപ്രസ് സന്ദര്‍ശിക്കും. ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് സന്ദര്‍ശനം. പ്രസിഡന്റ് നിക്കോസ് അനാസ്റ്റാസിയാഡെസുമായും പാപ്പാ കണ്ടുമുട്ടും. പ്രാദേശിക ഔദ്യോഗികവൃത്തത്തെ ഉദ്ധരിച്ചുകൊണ്ട് അസോസിയേറ്റഡ് പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ വത്തിക്കാന്‍ ഈ പര്യടനത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

    എന്നാല്‍ സെപ്തംബര്‍ ഒന്നിന് നല്കിയ അഭിമുഖത്തില്‍ മെഡിറ്ററേനിയന്‍ ഐലന്റ് സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാപ്പ വ്യക്തമാക്കിയിരുന്നു. 10,000 കത്തോലിക്കരുള്‍പ്പടെ 875,000 ആളുകളാണ് ഇവിടെയുളളത്. സൈപ്രസ് സന്ദര്‍ശിക്കുന്ന രണ്ടാമത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ്. 2010 ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇവിടം സന്ദര്‍ശിച്ചിരുന്നു.

    ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ രാജ്യമാണ് സൈപ്രസ്. സൈപ്രസ് പ്രസിഡന്റ് 2019 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കണ്ടുമുട്ടിയിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!