പരിശുദ്ധ അമ്മ ആലപിച്ച സ്‌തോത്രഗീതം നമുക്കറിവുളളതാണല്ലോ. എന്നാല്‍ അമ്മയുടെ അമ്മ, അന്നാ പുണ്യവതി ആലപിച്ച സ്‌തോത്രഗീതം അത്ര പരിചിതമായിരിക്കണമെന്നില്ല. മാതാവിന്റെ ജനനവേളയില്‍ അമ്മയായ അന്ന ആലപിച്ച സ്‌തോത്രഗീതം അറിയുന്നത് നന്നായിരിക്കും.
എന്റെ കര്‍ത്താവിന് വേണ്ടി ഞാനൊരു ഗീതം ആലപിക്കും. എന്തുകൊണ്ടെന്നാല്‍ അവന്‍ എന്നെ കടാക്ഷിക്കുകയും എന്റെ ശത്രുക്കളില്‍ നിന്നുള്ള അവഹേളനം ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു. കര്‍ത്താവ് തന്റെ നീതിനിഷ്ഠയുടെ ഫലം എനിക്ക് നല്കിയിരിക്കുന്നു. അതിന്റേതായ തരത്തില്‍ അനുപമമായ ഫലം അവന്റെ മുന്നില്‍ സമൃദ്ധമായി സമര്‍പ്പിച്ചിരിക്കുന്നു. അന്ന മുലപ്പാല്‍ കൊടുക്കുന്നുവെന്ന് റൂബിമിന്റെ പുത്രന്മാരോട് ആരു പറയും? ഇസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളേ നിങ്ങള്‍ കേള്‍ക്കുവിന്‍ അന്ന തന്റെ പുത്രിക്ക് പാല്‍ കൊടുക്കുന്നു.