ചങ്ങനാശ്ശേരി: സമൂഹത്തിലെ നീതിനിഷേധത്തിനും ദുഷ്പ്രവണതകള്‍ക്കും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ പ്രതികരിക്കേണ്ടത് ക്രൈസ്തവ ധര്‍മ്മമാണെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. സ്വന്തം വിശ്വാസസമൂഹത്തോട് വിശുദ്ധ കുര്‍ബാന മധ്യേ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രസംഗങ്ങള്‍ പോലും തെറ്റായ രീതിയില്‍ അടര്‍ത്തിമാറ്റി വികലമായി ചിത്രീകരിക്കപ്പെടുന്നു.
രാഷ്ട്രീയ മാധ്യമ ആത്മീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഒറ്റക്കെട്ടായി ലഹരി ഉള്‍പ്പടെയുള്ള സാമൂഹിക വിപത്തിനെതിരെ പോരാടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അല്മായ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.