കൊച്ചി: കെസിബിസി ജാഗ്രതാ കമ്മീഷനും കെസിബിസി മദ്യവിരുദ്ധ കമ്മീഷനും കേരള കത്തോലിക്കാ യുവജനസംഘടനയും സംയുക്തമായി ലഹരിക്കെതിരെ വെബിനാള്‍ നാളെ നടത്തും. ഹരമായി ലഹരി, ഇരയായ് കേരളം എന്നതാണ് വിഷയം. കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 7594900555 എന്ന കെസിബിസി ജാഗ്രത കമ്മീഷന്റെ നമ്പരിലേക്ക് പേര്, സ്ഥലം, തൊഴില്‍ എന്നിവ വാട്‌സാപ്പ് മെസേജായി അയച്ച് രജിസ്ട്രര്‍ ചെയ്യണം.