മക്കളുടെ തെറ്റായ സ്‌നേഹബന്ധങ്ങള്‍ മാതാപിതാക്കളുടെ നെഞ്ചിലെ തീയാണ്. സമകാലിക സമൂഹത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പല വാര്‍ത്തകളും ആ തീക്കനല്‍ കൂട്ടുകയും ചെയ്യുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ പ്രണയത്തിന്റെ കുരുക്കുകളില്‍ പെട്ട് കഴിയുന്ന മക്കളെ അതില്‍ നി്ന്ന് മോചിപ്പിക്കാനും അതേ സമയം പ്രേമക്കുരുക്കുകളില്‍ പെട്ടുപോയെന്ന് സ്വയം വിശ്വസിക്കുന്നവര്‍ ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കാനുമായി ഇതാ ചില വചനങ്ങള്‍ കൊടുക്കുന്നു. ഈ വചനം പറഞ്ഞ്, അതിന് പ്രത്യുത്തരമായി ഈ തിരുവചനത്തിന്റെ ശക്തിയാല്‍ തെറ്റായ സ്‌നേഹബന്ധത്തില്‍ നിന്ന് മോചനം തരണമേയെന്ന പ്രാര്‍ത്ഥിക്കുക.
കര്‍ത്താവ് അരുളിച്ചെയ്യുന്നു, എന്റേതല്ലാത്ത പദ്ധതികള്‍ നടപ്പിലാക്കുകയും എനിക്ക് അഹിതമായ സഖ്യം ഉണ്ടാക്കുകയും ചെയ്ത് പാപം കുന്നുകൂട്ടിയ അനുസരണമില്ലാ്ത്ത സന്തതികള്‍ക്ക് ദുരിതം ( ഏശയ്യ 30:1)
അവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്ക് കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്.( നിയമാ 7:3)
കര്‍ത്താവിന്റെ കണ്ണുകള്‍ സൂര്യനെക്കാള്‍ പതിനായിരം മടങ്ങ് പ്രകാശമുള്ളതാണെന്ന് അവന്‍ അറിയുന്നില്ല. അവിടുന്ന് മനുഷ്യന്റെ എല്ലാ മാര്‍ഗ്ഗങ്ങളും നിരീക്ഷിക്കുകയും നിഗൂഢസ്ഥലങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യുന്നു.( പ്രഭാ 23: 19)