Saturday, November 2, 2024
spot_img
More

    വ്യക്തികളെ തരംതാഴ്ത്തി സംസാരിക്കാതെ വിഷയങ്ങളെക്കുറിച്ച് സത്യസന്ധമായി ചര്‍ച്ച ചെയ്യൂ: കര്‍ദിനാള്‍ പെല്‍

    കത്തോലിക്കാസഭ നേരിടുന്ന അടിസ്ഥാനപരമായ വിഷയങ്ങളെക്കുറിച്ച് തുറന്നതും സത്യസന്ധവുമായ ചര്‍ച്ചയാണ് കത്തോലിക്കര്‍ നടത്തേണ്ടതെന്നും അതിന് പകരമായി കത്തോലിക്കര്‍ പരസ്പരം തരംതാഴ്ത്തി സംസാരിക്കുകയല്ല വേണ്ടതെന്നും കര്‍ദിനാള്‍ ജോര്‍ജ് പെല്‍. സഭ നേരിടുന്ന പലതരം വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്. അവയിലൊരിക്കലും കോമ്പ്രമൈസ് ചെയ്യേണ്ട കാര്യവുമില്ല. പക്ഷേ വ്യക്തിപരമായി രീതിയില്‍ തരംതാഴ്ത്തലുകള്‍ നടത്തുന്നത് ശരിയല്ല..

    പല വിഷയങ്ങളെക്കുറിച്ചുമുള്ള സഭയുടെ കാഴ്ചപ്പാട് വ്യക്തമാണ് . ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നിരവധി വിഷയങ്ങള്‍ അഭിമുഖത്തില്‍ പരാമര്‍ശവിധേയമായി. ഓസ്‌ട്രേലിയന്‍ ജയിലില്‍ ലൈംഗികപീഡിതാരോപിതനായി കഴിച്ചുകൂട്ടിയ 13 മാസങ്ങളും അഭിമുഖത്തില്‍ പരാമര്‍ശവിധേയമായി. എല്ലാവര്‍ക്കും സത്യത്തിന് വേണ്ടിയുള്ള അവകാശമുണ്ട്. പ്രമാണങ്ങളെ പിന്തുടരേണ്ടത് നമ്മുടെ ആവശ്യമാണ്. ക്രിസ്തുപഠിപ്പിച്ചതാണ് നാം പരിശീലിക്കേണ്ടത്. അങ്ങനെയെങ്കില്‍ ഒരിക്കലും ലൈംഗികദുരുപയോഗസംബന്ധമായ കേസുകള്‍ നാം നേരിടുകയില്ല. ധാര്‍മ്മികതയെക്കുറിച്ചുള്ള ജോണ്‍ പോള്‍ രണ്ടാമന്റെ പ്രബോധനങ്ങള്‍ നല്ലൊരു മറുമരുന്നായിരുന്നുവെന്നും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും ഒരിക്കലും അദ്ദേഹം രാജിവയ്ക്കുമെന്ന് കരുതിയിരുന്നില്ലെന്നും വ്യക്തമാക്കി.

    എമ്പതിയും സിമ്പതിയുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വലിയ ഗുണം. അദ്ദേഹം വ്യക്തമാക്കി.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!