വത്തിക്കാന്‍ സിറ്റി: ജീവിതകാലം മുഴുവന്‍ രോഗകിടക്കയില്‍ കഴിച്ചൂകൂട്ടേണ്ടിവന്നിട്ടും പരാതികളോ പരിഭവങ്ങളോ ഇല്ലാതെ സഹനങ്ങളെ സ്വീകരിക്കുകയും ദൈവേഷ്ടപ്രകാരം മാത്രം ജീവിക്കുകയും ചെയ്ത രണ്ടു വ്യക്തികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ദൈവദാസികളായിരുന്ന ഗയെത്താന തൊളൊമേയോ, മരിയന്തോണിയ സമ എന്നിവരെയാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.
കത്തന്‍സാറൊയിലെ അമലോത്ഭവനാഥ കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ കര്‍ദിനാള്‍ മര്‍ച്ചെല്ലോ സൊമെറാറോ കാര്‍മ്മികനായിരുന്നു.പോളിയോ വന്ന് തളര്‍ന്നുപോയ വ്യക്തിയായിരുന്നു ഗയെത്താന തൊളോമേയോ. പ്രാര്‍ത്ഥനമാത്രമായിരുന്നു ഗയെത്താനയുടെ ആശ്രയം. 1997 ലായിരുന്നു മരണം. മരിയന്തോണിയ സമയും നന്നേ കുഞ്ഞുപ്രായത്തിലേ ശയ്യാവലംബിയായിരുന്നു. 1953 ലായിരുന്നു അന്ത്യം. രോഗകിടക്കയെയും സ്വന്തം മുറിയെയും ദേവാലയമാക്കിമാറ്റിയവരായിരുന്നു ഇവര്‍.
ചെറിയ ചെറിയ സഹനങ്ങളുടെ പേരില്‍ പോലും ദൈവത്തോട് മറുതലിക്കുന്ന നമുക്ക് ഈ പുണ്യജീവിതങ്ങള്‍ വലിയ മാതൃകളായി മാറട്ടെ.