വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്റെ തിരഞ്ഞെടുപ്പ് വിവരം ലോകത്തെ അറിയിച്ച കര്‍ദിനാള്‍ ജോര്‍ജ് അര്‍ട്ടുറോ മെഡിന ദിവംഗതനായി. 94 വയസായിരുന്നു. ഒക്ടോബര്‍ മൂന്നിനായിരുന്നു അന്ത്യം.
ആത്മപരിത്യാഗിയായ വ്യക്തിയായിരുന്നു കര്‍ദ്ദിനാളെന്നും തന്റെ ജീവിതം മുഴുവനും ദൈവത്തിനും സഭയ്ക്കും വേണ്ടി സമര്‍പ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനസന്ദേശത്തില്‍ അറിയിച്ചു. 1926 ഡിസംബര്‍ 23 ന് ജനിച്ച അദ്ദേഹം 1954 ല്‍ വൈദികനായി. ആത്മീയവിഷയങ്ങളിലും കാനന്‍ ലോയിലും നിരവധിയായ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
1993 ലും 1996 ലും ജോണ്‍ പോള്‍ രണ്ടാമന്റെ നോമ്പുകാല പ്രഭാഷകനായിരുന്നു. 1998 ലാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.