Monday, March 2, 2026
spot_img
More

    ഉര്‍സൂലൈന്‍ ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന് ഇന്ത്യന്‍ നേതൃത്വം

    റോം: റോം കേന്ദ്രമായുള്ള ഉര്‍സുലൈന്‍സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനിസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ വന്ദന ഫെര്‍ണാണ്ടസ് തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രിഗേഷന്റെ 66 ാമത് ജനറല്‍ ചാപ്റ്ററിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഗോവ സ്വദേശിനിയാണ് സിസ്റ്റര്‍ വന്ദന. കോണ്‍ഗ്രിഗേഷന്റെ തലപ്പത്തേക്ക് വന്ന മൂന്നാമത് ഇന്ത്യക്കാരിയാണ് സിസ്റ്റര്‍ വന്ദന.

    നിലവില്‍ അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറലായി സേവനം ചെയ്തുവരികയായിരുന്നു. രണ്ടു തവണയായി കോണ്‍ഗ്രിഗേഷനെ നയിച്ച സിസ്റ്റര്‍ എല്‍വിരാ മറ്റപ്പളളിയുടെ പിന്‍ഗാമിയായിട്ടാണ് സിസ്റ്റര്‍ വന്ദന പുതിയ ചുമതല ഏറ്റെടുക്കുന്നത്. ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായി സിസ്റ്റര്‍ നിരുപമ പുത്തന്‍പുരക്കല്‍, എസ്‌തേര്‍ ഡെല്‍റിയോ, ലില്ലിജോസ് പാറക്കുളങ്ങര, ഷെറിന്‍ ലോബോ എന്നിവരെയും തിരഞ്ഞെടുത്തു.

    ഇറ്റലിയില്‍ കൂടാതെ ബ്രസീല്‍, ഇന്ത്യ, കെനിയ, ടാന്‍സാനിയ എന്നിവിടങ്ങളിലും ഉര്‍സുലൈന്‍ കന്യാസ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂളുകളും ആശുപത്രികളും കേന്ദ്രീകരിച്ചാണ് ശുശ്രൂഷകള്‍ നടക്കുന്നത്. കോഴിക്കോടും ഇവര്‍ക്ക് ഹൗസുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!