Saturday, February 7, 2026
spot_img
More

    കുമ്പസാരിക്കാന്‍ പോകുമ്പോള്‍ മനസ്സില്‍ കരുതേണ്ട ഒരു ചിത്രമുണ്ട്, ഏതാണെന്ന് അറിയാമോ?

    കുമ്പസാരം എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ഭയമാണ്. ചെയ്തുപോയ തെറ്റുകള്‍ കുമ്പസാരക്കൂട്ടിലിരിക്കുന്ന വൈദികനോട് പറയേണ്ടിവരുന്നതോര്‍ത്താണ് അത്. മാനുഷികമായ ചിന്തയാലാണ് ഇങ്ങനെയൊരു ഭയം ഉള്ളില്‍ രൂപപ്പെടുന്നത്. ഇങ്ങനെ ഭയപ്പെടുന്നവര്‍ കരുതുന്നത് കുമ്പസാരക്കൂട്ടിലിരിക്കുന്നത് വൈദികന്‍ എന്ന വ്യക്തിയാണെന്നാണ്.

    ഒരു വ്യക്തിയോട് സ്വന്തം കുറ്റങ്ങളും കുറവുകളും പങ്കുവയ്‌ക്കേണ്ടിവരുമ്പോള്‍ ആ വ്യക്തി നമ്മെ എങ്ങനെ കാണും,വിലയിരുത്തും, നമ്മോട് പ്രതികരിക്കും എന്നെല്ലാം വിചാരിച്ചാണ് നാം ഭയക്കുന്നത്. സത്യത്തില്‍ കുമ്പസാരക്കൂട്ടിലിരിക്കുന്നത് വൈദികനല്ല, യേശുവാണ്. യേശുവിന്റെ പ്രതിനിധിയാണ് വൈദികന്‍. ഇക്കാര്യം ക്രിസ്തു തന്നെ വെളിപെടുത്തിയിട്ടുണ്ട്. വിശുദ്ധ ഫൗസ്റ്റീനയക്ക് നല്കിയ ദര്‍ശനത്തിലാണ് ക്രിസ്തു ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

    കുമ്പസാരത്തിന് അണയുമ്പോള്‍ ഓരോരുത്തരും അവിടെ താന്‍ തന്നെയാണ് ഇരിക്കുന്നതെന്ന് മനസ്സിലാക്കണമെന്നാണ് ഈശോ ഫൗസ്റ്റീനയോട് പറഞ്ഞത്. അവിടെ ഞാന്‍ തന്നെയാണ് നിന്നെ കാത്തിരിക്കുന്നത്. വൈദികനില്‍ ഞാന്‍ മറഞ്ഞിരിക്കുന്നു. എന്നാല്‍ നിന്റെ ആത്മാവില്‍ ഞാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നീ കുമ്പസാരിക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ നിന്ന് കരുണയുടെപ്രവാഹം ഉണ്ടാകും.

    ഈശോയുടെ ഈ വാക്കുകളെ നാം വിശ്വസിക്കുക. കുമ്പസാരക്കൂട്ടില്‍ നമുക്കായി കാത്തിരിക്കുന്ന ഈശോയെക്കുറിച്ച് സങ്കല്പിക്കുക. ആ ഈശോയെ നാം മനസ്സില്‍ കാണണം. പിന്നെ കുമ്പസാരക്കൂട്ടിലും. കുമ്പസാരക്കൂട്ടില്‍ കരുണയോടെ നമ്മെ കാത്തിരിക്കുന്ന ഈശോയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ പിന്നെയൊരിക്കലും കുമ്പസാരിക്കുന്നതിനെയോര്‍ത്ത് നാം ഭാരപ്പെടുകയില്ല. നമ്മുടെ എല്ലാ ഭയങ്ങളും അവസാനിക്കുകയും ചെയ്യും.

    അതുകൊണ്ട് കുമ്പസാരത്തെക്കുറിച്ചു ഏതെങ്കിലും തരത്തിലുള്ള ഭയങ്ങള്‍ ഉണ്ടെങ്കില്‍ അതെല്ലാം ഉപേക്ഷിച്ച് നമുക്കു കുമ്പസാരക്കൂട്ടിലേക്ക് ചെല്ലാം. അവിടെ ക്രിസ്തു നമ്മെ കാത്തിരിക്കുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!