Tuesday, July 1, 2025
spot_img
More

    സര്‍വ്വധര്‍മ്മ സദ്ഭാവന യാത്രയ്ക്ക് തുടക്കമായി, 14 ന് സമാപിക്കും

    കാസര്‍ഗോഡ്: ദേശീയോദ്ഗ്രഥനവും സാമൂദായിക സൗഹാര്‍ദ്ദവും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ മതനേതാക്കളുടെ ആഭിമുഖ്യത്തിലുള്ള യാത്രയ്ക്ക് തുടക്കം കുറിച്ചു. സര്‍വ്വധര്‍മ്മ സദ് ഭാവന യാത്ര എന്നാണ് പേര്. കാസര്‍ഗോഡെ ഹൈന്ദവ ആശ്രമമായ ആനന്ദാശ്രമത്തില്‍ തുടങ്ങിയ യാത്ര ഒക്ടോബര്‍ 14 ന് തിരുവനന്തപുരത്ത് സമാപിക്കും.

    വിവിധ മതസമൂഹങ്ങള്‍ തമ്മില്‍ പാലം പണിയാനും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാനുമാണ് ലക്ഷ്യമെന്ന് ആനന്ദാശ്രമം സ്ഥാപകന്‍ ആചാര്യ സചിദാനന്ദ പറഞ്ഞു, നിരവധി മതസ്ഥാപനങ്ങളും മെത്രാസനമന്ദിരങ്ങളും യാത്രാസംഘം സന്ദര്‍ശിക്കും. മീറ്റിംങുകളും സംഘടിപ്പിച്ചിട്ടുണ്ട്. ആദ്യദിവസമായ ഇന്നലെ സംഘം കണ്ണൂര്‍ ബിഷപ് അലക്‌സ് വടക്കുംതലയെ സന്ദര്‍ശിച്ചു. തലശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ട് യാത്രാസംഘത്തെ സ്വീകരിച്ചു.

    ഗാന്ധിയനും സമാധാനവാദിയുമായ ഇയഞ്ചേരി കുഞ്ഞിക്കൃഷ്ണനാണ് യാത്രയുടെ മുഖ്യ കോര്‍ഡിനേറ്റര്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!