ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ പതിമൂന്നാം വാര്‍ഷികാഘോഷം നാളെ കബറിട ദേവാലയത്തില്‍ ആചരിക്കും. 12 ന് രാവിലെ 11 ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കും. രാവിലെ 5.30, 6.45,8.00 വൈകുന്നേരം 5.00 എന്നീ സമയങ്ങളിലും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തിരുക്കര്‍മ്മങ്ങള്‍. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സ്വര്‍ഗ്ഗപ്രാപ്തി 75 വര്‍ഷം പൂര്‍ത്തിയായ വര്‍ഷം കൂടിയാണ് ഇത്.