Wednesday, December 3, 2025
spot_img
More

    മിഷനറിമാരെ സഹായിക്കാനായി കൊന്ത നിര്‍മ്മിക്കുന്ന കൊറിയന്‍ കത്തോലിക്കര്‍

    സൗത്ത് കൊറിയ: സൗത്ത് കൊറിയ സുവോന്‍ രൂപതയിലെ സാന്‍ബോണ്‍ ഡോങ് ഇടവകയിലെ കത്തോലിക്കര്‍ കഴിഞ്ഞ പതിനെട്ടമാസമായി കൂടുതല്‍ തിരക്കിലാണ്. ഈ തിരക്കിന് കാരണം അവര്‍ ഏറ്റെടുത്തിരിക്കുന്ന ഒരു ദൈവികനിയോഗമാണ്. ലോകമെങ്ങുമുള്ള മിഷനറിമാരെ സഹായിക്കാനായി കൊന്തയുടെ നിര്‍മ്മാണത്തിലും വിതരണത്തിലും ഏര്‍പ്പെട്ടിരിക്കുകയാണ് ഇവര്‍. ഒക്ടോബര്‍ മാസത്തില്‍ അവര്‍ കൂടുതലായി തിരക്കിലാണ്. റോസറി കോണ്‍സിക്രിയേഷന്‍ അസോസിയേഷന്‍ ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

    പുതിയ തരം മെറ്റീരിയല്‍ ഉപയോഗിച്ചും പഴയ കൊന്തകള്‍ റീസൈക്കിള്‍ ചെയ്തുമാണ് ഇവര്‍ കൊന്ത നിര്‍മ്മിക്കുന്നത്. ഓണ്‍ലൈനിലൂടെയാണ് കൊന്ത വില്പന നടത്തുന്നത്. കത്തോലിക്കരെ കൂടുതലായി ക്രിസ്തുകേന്ദ്രീകൃതമായ ജീവിതം നയിക്കാന്‍ ഇത് സഹായിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

    ലോകമെങ്ങും മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന വൈദികര്‍ക്കാണ് ജപമാല അയ്ക്കുന്നത്. ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായും ജപമാലകള്‍ വിതരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജപമാല രാജ്ഞിയ്ക്ക് സഭയെ സമര്‍പ്പിച്ചുകൊണ്ടുളള ആഘോഷത്തിന്റെ ജൂബിലിയോട് അനുബന്ധിച്ചാണ് കൊന്ത നിര്‍മ്മാണത്തെക്കുറിച്ചുള്ള ആശയം ഇടവകക്കാര്‍ക്കുണ്ടായത്. 35 പേരാണ് ഈ സംഘത്തിലുള്ളത്.

    പാപ്പുവാ ന്യൂഗിനിയ,പെറു, സൗത്ത് സുഡാന്‍ എന്നിവിടങ്ങളിലേക്കായി ഇതിനകം രണ്ടായിരത്തോളം ജപമാലകള്‍ അയച്ചുകഴിഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!