നൈജീരിയ: ഫുലാനി ഹെര്‍ഡ്‌സ്മാന്റെ ആക്രമണപരമ്പര തുടരുമ്പോള്‍ ക്രൈസ്തവരുടെ ജീവനും സ്വത്തും നഷ്ടമാകുന്നത് ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.ഏറ്റവും പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്തയില്‍ ഫുലാനികളുടെ ആക്രമണത്തില്‍ ആറു ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ ഗുരുതരപരിക്കേറ്റ് ചികിത്സയിലാണ്.
ഒക്ടോബര്‍ ഒന്നിനും അഞ്ചിനും നടന്ന സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 13 ഹെക്ടര്‍ കൃഷിസ്ഥലവും അക്രമികള്‍ നശിപ്പിച്ചു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് നൈജീരിയ. 2021 ലെ ആദ്യ 270 ദിവസത്തിനുള്ളില്‍ 4400 ക്രൈസ്തവര്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ 2540 ക്രൈസ്തവരെ കൊന്നൊടുക്കിയതും ഫുലാനികളാണ്. 20 മതനേതാക്കള്‍ ഇക്കാലയളവില്‍ കൊല്ലപ്പെടുകയോ തട്ടിക്കൊണ്ടുപോകപ്പെടുകയോ ചെയ്തിട്ടുണ്ട്.
ക്രിസ്തീയ വംശഹത്യയാണ് നൈജീരിയായില്‍ നടക്കുന്നത് എന്ന് ചിലര്‍ ആരോപിച്ചിട്ടുണ്ട്.