വത്തിക്കാന്‍സിറ്റി: ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പയെ ഈസ്റ്ററിന് മുമ്പ് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്തിമ അംഗീകാരമേ ഇതിനായി വേണ്ടതുള്ളൂ, മറ്റ് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രൂപതയായ ബ്യൂണെസ് അയേഴ്‌സിലെ ഒരു പെണ്‍കുട്ടിക്ക് കിട്ടിയ അത്ഭുതരോഗസൗഖ്യമാണ് ജോണ്‍ പോള്‍ ഒന്നാമനെ വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്താന്‍ കാരണമായിരിക്കുന്നത്. പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ നിര്യാണത്തിന് ശേഷമാണ് പത്രോസിന്റെ സിംഹാസനത്തിലേക്ക് ജോണ്‍ പോള്‍ ഒന്നാമന്‍ തിരഞ്ഞെടുക്കപ്പെട്ടത്. 65 വയസ് മാത്രമായിരുന്നു മാര്‍പാപ്പയാകുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം. പത്രോസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട് ഒരു മാസത്തിന് ശേഷം അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു. 1978 സെപ്തംബര്‍ 28 നായിരുന്നു അത്. പിന്നീട് ജോണ്‍ പോള്‍ രണ്ടാമന്‍ പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു.