Wednesday, December 3, 2025
spot_img
More

    ലോകത്തിന്റെ സ്വന്തമാകാതെ ദൈവത്തിന്റെ സ്വന്തമായി തീരാനാണ് അല്‍ഫോന്‍സാമ്മ ശ്രമിച്ചത്: മാര്‍ കല്ലറങ്ങാട്ട്

    ഭരണങ്ങാനം: ലോകത്തെ സ്‌നേഹിച്ച് ലോകത്തിന്റെ സ്വന്തമാകാതെയും ദൈവത്തെ സ്‌നേഹിച്ച് ദൈവത്തിന്റെ സ്വന്തമായി തീരാനുമാണ് അല്‍ഫോന്‍സാമ്മ ശ്രമിച്ചതെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.

    രോഗങ്ങളും ക്ലേശങ്ങളും പ്രലോഭനങ്ങളും ഏറിവരുന്ന ഈ കാലഘട്ടത്തില്‍ അല്‍ഫോന്‍സാമ്മ നമ്മുടെ മനസ്സിന്റെ കണ്ണുകള്‍ക്ക് പ്രത്യാശയുടെ തിളക്കം പകരുന്ന മാണിക്യമാണ്. ആ വിശുദ്ധ ജീവിതം ഇന്നത്തെ ലോകത്തിനുള്ള വഴിവെളിച്ചമാണ്.

    അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദപ്രഖ്യാപനത്തിന്റെ പതിമൂന്നാം വാര്‍ഷികദിനത്തില്‍ അല്‍ഫോന്‍സാമ്മയുടെ കബറിട ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!