കൊച്ചി: ദൈവമനസ്സ് സ്വീകരിക്കാന്‍ തയ്യാറായ കുടുംബങ്ങള്‍ കൂട്ടായ്മയുടെ ബലവും ശക്തിയും അനുഗ്രഹവുമായി മാറുന്നുവെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പും മാതൃവേദി ബിഷപ് ലെഗേറ്റുമായ മാര്‍ ജോസ് പുളിക്കല്‍. ഓരോ കുടുംബത്തിനും ദൈവം നല്കുന്ന സമ്മാനമാണ് കുഞ്ഞുങ്ങള്‍. അന്തര്‍ദ്ദേശീയ സീറോ മലബാര്‍ മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ ജീവന്റെ സംരക്ഷണം എന്ന വിഷയത്തില്‍ നടത്തിയ വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ രൂപതകളില്‍ നിന്ന് മുന്നൂറോളം പേര്‍ പങ്കെടുത്തു. ആറും അതിലധികവും മക്കളുള്ള 90 വലിയ കുടുംബങ്ങളെ ആദരിച്ചു.