കര്‍ണ്ണാടക: മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ദേവാലയത്തില്‍ അതിക്രമം. വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്രംഗദളിന്റെയും പ്രവര്‍ത്തകരാണ് പ്രൊട്ടസ്റ്റന്റ് ദേവാലയത്തില്‍ കടന്നുകയറി അക്രമം അഴിച്ചുവിട്ടത്.അവര്‍ ഹിന്ദുഭക്തിഗാനങ്ങള്‍ ആലപിക്കുകയും പാസ്റ്ററെ പരിക്കേല്പിക്കുകയും ചെയ്തു. ബൈരിദേവര്‍ക്കോപ്പാ ദേവാലയത്തിലാണ് ഈ അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്.
പാസ്റ്റര്‍ സോമുവിനും അനുയായികള്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. സുവിശേഷപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന ഭാരതീയ ജനതാപാര്‍ട്ടി അംഗങ്ങള്‍ ആഹ്വാനം ചെയ്യുകയും ഹൈവേ ഉപരോധിക്കുകയും ചെയ്തു. മതപരിവര്‍ത്തനം നടത്തുന്നു എന്നാണ് പാസ്റ്റര്‍ക്കെതിരെയുള്ള ആരോപണം. പോലീസ് പാസറ്ററെ ചോദ്യം ചെയ്ത് വിട്ടയച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ ലാബു റാമിന്റെ നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പോലീസ് അവരുടെ ഡ്യൂട്ടി ചെയ്യട്ടെ. ഞങ്ങള്‍ മതപരിവര്‍ത്തനം നടത്തിയെന്ന് അവര്‍ തെളിയിക്കട്ടെ. ഡിവൈന്‍ ഡെലിവറന്‍സ് മിനിസ്ട്രി അംഗങ്ങള്‍ വെല്ലുവിളിച്ചു.