കൂട്ടിക്കല്‍: ഉരുള്‍പ്പൊട്ടലില്‍ നാശം വിതച്ച കൂട്ടിക്കല്‍ ടൗണിലെ കടകള്‍ വൃത്തിയാക്കാന്‍ പാലാരൂപതയിലെ വൈദികസംഘം. നേതൃത്വം നല്കാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
രൂപതയിലെ 15 വൈദികരടങ്ങുന്ന സംഘമാണ് ഈ പ്രത്യേക ദൗത്യവുമായി കൂട്ടിക്കലില്‍ എത്തിയിരിക്കുന്നത്. കടകള്‍ വൃത്തിയാക്കിയതിന് ശേഷം വീടുകളും വൃത്തിയാക്കും.
കൂട്ടിക്കലിന്റെ ഭാവി പദ്ധതികള്‍ തീരുമാനിക്കുമെന്നും ദേശത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും ആളുകളുടെ പ്രശ്‌നം പരിഹരിക്കുന്നതിനുമായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹകരണം നല്കുമെന്നും മാര്‍ കല്ലറങ്ങാട്ട് അറിയിച്ചു.
വൈദികര്‍ക്ക് നിര്‍ദ്ദേശങ്ങളും പ്രോത്സാഹനവും നല്കി നല്ല ഇടയനായി മാര്‍ കല്ലറങ്ങാട്ട് സമീപത്തു നില്ക്കുന്ന കാഴ്ച ഹൃദയസ്പര്‍ശിയായിരുന്നു.