സ്വന്തമായ ഒരു വീട് എല്ലാവരുടെയും ്‌സ്വപ്‌നവും ആഗ്രഹവും പ്രാര്‍ത്ഥനയുമാണ്. അനേകകാലങ്ങളായി ചിലര്‍ ഇതേ ആഗ്രഹം സാക്ഷാത്കരിക്കാനുള്ള പ്രാര്‍ത്ഥനയിലും പരിശ്രമത്തിലുമാണ്. എന്നിട്ടും എന്തുകൊണ്ടോ അത് സാധിക്കാതെവരുന്നു. തന്മൂലം പലരും നിരാശയിലായിരിക്കാം കഴിഞ്ഞുകൂടുന്നത്. അത്തരക്കാര്‍ക്കെല്ലാം പ്രാര്‍ത്ഥനയുടെ ഉറപ്പ് ലഭിക്കാനുള്ള മാര്‍ഗ്ഗമാണ് വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കുക എന്നത്. താഴെ കൊടുത്തിരിക്കുന്ന വചനങ്ങള്‍ ഏറ്റുപറഞ്ഞ് വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക. വീട് എന്ന നിങ്ങളുടെ ്‌സ്വ്പനം ദൈവം സാധ്യമാക്കിത്തരും. ഉറപ്പ്.
അവര്‍ ഭവനങ്ങള്‍ പണിത് വാസമുറപ്പിക്കും. മുന്തിരിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ച് അവയുടെ ഫലം ഭക്ഷിക്കും. അവര്‍ പണിയുന്ന ഭവനങ്ങളില്‍ അന്യര്‍ വസിക്കുകയില്ല. അവര്‍ നടുന്നതിന്റെ ഫലം അപരന്‍ ഭുജിക്കുകയില്ല.( ഏശയ്യ 65:21)
എന്റെ ജനം സമാധാനപൂര്‍ണ്ണമായ വസതിയില്‍ പാര്‍ക്കും. സുരക്ഷിതമായ ഭവനങ്ങളിലും പ്രശാന്തമായ വിശ്രമസങ്കേതങ്ങളിലും തന്നെ.( ഏശയ്യ 32:18)
സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. വീടു പണിത് അതില്‍ വസിക്കുവിന്‍. തോട്ട്ങ്ങള്‍ നട്ടുപിടിപ്പിച്ച് ഫലങ്ങള്‍ അനുഭവിക്കുവിന്‍. ( ജെറ 29:5)
ഇസ്രായേല്‍ ജനം റമ്‌സെസില്‍ നിന്ന് പുറപ്പെട്ട് സുക്കോത്തില്‍ പാളയമടിച്ചു. അവിടെ നിന്ന് മരുഭൂമിയുടെ അതിര്‍ത്തിയിലുള്ള എത്താമിലെത്തി പാളയമടിച്ചു.( സംഖ്യ 33:5)
നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്ക് നല്കുന്ന ദേശത്ത് പ്രവേശിക്കാന്‍ നിങ്ങള്‍ ജോര്‍ദാന്‍ കടന്നുപോകാറായിരിക്കുന്നു. അത് കൈവശപ്പെടുത്തി നിങ്ങള്‍ അവിടെ വസിക്കുവിന്‍( നിയമ 11 :31)