അബുദാബി: യുഎഇ യിലെ അതിപുരാതന ക്രൈസ്തവദേവാലയവും അനുബന്ധ സ്ഥാപനങ്ങളും ഇനി മുതല്‍ സന്ദര്‍ശകര്‍ക്ക് കാണാം. ഈ സ്ഥലം സന്ദര്‍ശകര്‍ക്കായി വകുപ്പു മന്ത്രി ഷേക്ക്അല്‍നഹ്യാന്‍ തുറന്നുകൊടുത്തതോടെയാണ് ഇതിനുള്ള സൗകര്യം ലഭ്യമായത്.
1992 ല്‍ ആണ് ഈ പുരാതന ദേവാലയത്തിന്റെയും ഇതോട് അനുബന്ധിച്ചുള്ള സന്യാസാശ്രമത്തിന്റെയും അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. എഡി 600 ല്‍ ആണ് ഈ ദേവാലയം നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്നു. സര്‍ ബന്യാസ് ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഏഴ്, എട്ട് നൂറ്റാണ്ടുകളിലാണ് ഇവിടെത്തെ ആശ്രമം സ്ഥാപിതമായതെന്ന് കരുതുന്നു. ഇസ്ലാം മതം വ്യാപിച്ചതിന് ശേഷമായിരുന്നു ഇത്. അടുത്ത വര്‍ഷം അബുദാബി ഐലന്റ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുടെ ആഭിമുഖ്യത്തില്‍ പര്യവേക്ഷണം ആരംഭിക്കും.