റോം: അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ ധ്യാനം നയിക്കുന്ന അഞ്ചാമത് റോമാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് ആരംഭിക്കും. 16 ന് സമാപിക്കും. . circomassimo metro B station സമീപത്തുള്ള ബസലിക്ക അനസ്താസിയായിലാണ് ധ്യാനം.
യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
ഓരോ ദിവസവും ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം അഞ്ചുമണിവരെയാണ് കണ്‍വന്‍ഷന്‍. സകല മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണും എന്നതാണ് കണ്‍വന്‍ഷന്റെ വിഷയം.