ഈ രാത്രിക്കപ്പുറം മകള്‍ക്ക് ആയുസുണ്ടാവില്ലെന്ന് വേദനയോടെയാണെങ്കിലും ഡോക്ടര്‍മാര്‍ ആ ഒമ്പതുകാരിയുടെ അപ്പനോട് പറഞ്ഞു. ഡോക്ടര്‍മാരുടെ വാക്ക് വേദനിപ്പി്ക്കുന്നവയായിരുന്നുവെങ്കിലും അതില്‍ അയാള്‍ തകര്‍ന്നില്ല, തളര്‍ന്നുമില്ല. മനസ്സിലെന്തോ ഒരു തോന്നല്‍.
അങ്ങനെയാണ് ആശുപത്രിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ഒര ുദേവാലയത്തിലേക്ക് അയാള്‍ പോയത്. അയാള്‍ ചെന്നപ്പോഴേയ്ക്കും രാത്രിയായിരുന്നു. സ്വഭാവികമായും ഗെയ്റ്റ് അടച്ചിരുന്നു. ദേവാലയത്തിന്റെ അകത്തു കയറാനാവാതെ അയാള്‍ ഗെയ്റ്റിങ്കല്‍ നിന്നു. ഗേറ്റില്‍ പിടിച്ചുനിന്നുകൊണ്ട് അയാള്‍ ഹൃദയം പൊട്ടി ദൈവത്തോട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു.
കര്‍ത്താവേ അവളെ രക്ഷിക്കൂ,, അവളുടെ ജീവന്‍ രക്ഷിക്കൂ..അവള്‍ക്ക് ജീവനേകൂ..
നേരം വെളുക്കുന്നതുവരെ അയാള്‍ ആ ഒറ്റനില്പ്പായിരുന്നു. അതല്ലാതെ മറ്റൊരു പ്രാര്‍ത്ഥനയും അയാള്‍ ചൊല്ലിയുമില്ല.
എന്റെ മകളെ രക്ഷിക്കൂ.. അവള്‍ക്ക് ജീവനേകൂ.
നേരം പുലര്‍ന്നപ്പോള്‍ അയാള്‍ തിരികെ ആശുപത്രിയിലേക്ക് മടങ്ങി. അവിടെ ചെന്നപ്പോള്‍ അയാള്‍ കണ്ടത് മകളെ കെട്ടിപിടിച്ചു കരയുന്ന ഭാര്യയെയാണ്. മകള്‍ മരിച്ചുപോയിരിക്കുന്നു. അയാള്‍ അങ്ങനെയാണ് വിചാരിച്ചത്.
പക്ഷേ ഭാര്യ പറഞ്ഞത് മറ്റൊന്നാണ്.
മോള്‍ക്ക് അസുഖം ഇല്ല. ഇതെങ്ങനെ സംഭവി്ച്ചുവെന്ന് ഡോക്ടേഴ്‌സിന് പോലും അറിയില്ല. വളരെ വിചിത്രമായ കാര്യമെന്നാണ് ഡോക്ടേഴ്‌സ് പറയുന്നത്.
ഡോക്ടര്‍മാരില്‍ വിശ്വസിക്കാതെ ദൈവത്തില്‍ വിശ്വസിച്ച ഒരു മനുഷ്യന്റെ ജീവിതത്തില്‍ സംഭവിച്ച അത്ഭുതം. അതാണ് ഇവിടെ വ്യക്തമാകുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ നല്കിയ വചനസന്ദേശത്തിലാണ് ഈ അനുഭവകഥ വിവരിച്ചത്. ഇതൊരു കഥയല്ലെന്നും ഒരു രൂപതയില്‍ സംഭവിച്ച കാര്യമാണെന്നും പാപ്പ പറഞ്ഞു.
ഈ അനുഭവകഥ നമ്മെ വല്ലാതെ സ്പര്‍ശിക്കുന്നില്ലേ.. ഹൃദയത്തെ തൊടുന്നില്ലേ? മടുപ്പുകൂടാതെയും വിശ്വാസത്തോടെയും പ്രാര്‍ത്ഥിക്കണമെന്നാണ് പ്രസ്തുത സംഭവം നമ്മോട് പറയുന്നത്.