ലക്ഷകണക്കിന് ആത്മാക്കളാണ് നശിച്ച് നരകത്തില്‍ പോകുന്നത്. അതുകൊണ്ടാണ് തോമാശഌഹാ ഇന്ത്യയില്‍ വന്ന് ഇവിടെയുള്ള ആളുകളെ ജ്ഞാനസ്‌നാനപ്പെടുത്തിയത്.
മനസ്സാക്ഷിയനുസരിച്ച് ജീവിച്ച് അറിയാവുന്ന പ്രാര്‍ത്ഥനയും ചൊല്ലി കഴിഞ്ഞാല്‍ രക്ഷപ്പെടുമായിരുന്നുവെങ്കില്‍, സ്വര്‍ഗ്ഗത്തില്‍ പോകുമായിരുന്നുവെങ്കില്‍ ഏഡി 52 ല്‍ തോമാശഌഹായ്ക്ക് ഇവിടെ വരേണ്ട കാര്യമില്ലായിരുന്നു. യേശു തോമാശ്ലീഹായെ ഇന്ത്യയിലേക്ക് വിടത്തില്ലായിരുന്നു. കഷ്ടപ്പാടുകള്‍ സഹിച്ച് പൗലോസ് ശ്ലീഹാ അലഞ്ഞുതിരിഞ്ഞ് പ്രസംഗിച്ചതും ഒടുവില്‍നീറോ ചക്രവര്‍ത്തിയുടെ വാള്‍മുന തുമ്പില്‍ കൊല്ലപ്പെട്ടതും രക്ഷയെക്കുറിച്ച് പ്രസംഗിക്കാന്‍ വേണ്ടിയായിരുന്നു.
അതുകൊണ്ട് നമ്മള്‍ രക്ഷയെക്കുറിച്ചേ സംസാരിക്കാവൂ. വൈദികരേ, സിസ്റ്റേഴ്‌സ്, ദമ്പതികളേ, പ്രെയര്‍ ഗ്രൂപ്പ് അംഗങ്ങളേ നിങ്ങള്‍ രക്ഷയെക്കുറിച്ചേ സംസാരിക്കാവൂ. നമുക്ക് ലഭിച്ചിരിക്കുന്ന രക്ഷയെക്കുറിച്ചാണ് സംസാരിക്കേണ്ടത്.