മൂന്നുരാജാക്കന്മാര്‍ ഉണ്ണിയേശുവിനെ കാണാനെത്തിയപ്പോള്‍ കാഴ്ചദ്രവ്യങ്ങളായി സമര്‍പ്പിച്ചത് സുഗന്ധദ്രവ്യങ്ങളും സ്വര്‍ണ്ണവും മറ്റുമായിരുന്നുവല്ലോ? അവരുടെ ജ്ഞാനത്തിന്റെയും നിയോഗത്തിന്റെയും പ്രതാപത്തിന്റെയും പ്രതീകങ്ങളായിരുന്നു ആ സമ്മാനങ്ങളെന്ന് ജോസഫ് മനസ്സിലാക്കിയിരുന്നു.
എങ്കിലും ജോസഫ് ആ സമ്മാനങ്ങള്‍ കണ്ടപ്പോള്‍ ഏറ്റവും അധികം സന്തോഷിച്ചത് സുഗന്ധദ്രവ്യങ്ങള്‍ കണ്ടപ്പോഴായിരുന്നു. കാരണം ദൈവത്തെ ആരാധിക്കുന്നതിന് കുന്തിരിക്കം എപ്പോഴും ഉപയോഗിക്കാറുണ്ടായിരുന്ന വ്യക്തിയായിരുന്നു ജോസഫ്. അതുകൊണ്ട് സുഗന്ധദ്രവ്യങ്ങള്‍ കണ്ടപ്പോള്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നതിന് അതുപയോഗിക്കാം എന്ന് ജോസഫ് തീരുമാനിച്ചു.
പക്ഷേ സ്വര്‍ണ്ണം കണ്ടപ്പോള്‍ ജോസഫിന് അത്ര മതിപ്പുതോന്നിയുമില്ല. കാരണം ദാരിദ്ര്യത്തോടായിരുന്നുവല്ലോ ജോസഫിന് താല്പര്യം? എങ്കിലും അതില്‍ കുറച്ചുഭാഗം മാതാവിന്റെ നിര്‍ദ്ദേശപ്രകാരം തങ്ങളുടെ ആവശ്യങ്ങള്‍ക്കായി എടുത്തുവയ്ക്കുകയും ബാക്കിയുളളത് ദരിദ്രര്‍ക്കും ദേവാലയത്തിനുമായി പങ്കുവയ്ക്കുകയുമാണ് ജോസഫ് ചെയ്തത്.
( കടപ്പാട്: വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയജീവിതയാത്ര)