Monday, February 17, 2025
spot_img
More

    എല്ലാവരും ദൈവികരഹസ്യങ്ങള്‍ അറിയേണ്ടതുണ്ടോ?

    ദൈവം എല്ലാവരുടെയും പിതാവായതുകൊണ്ട് ദൈവികരഹസ്യങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കണമെന്നാവും നാം വിചാരിക്കുന്നത്. ഇങ്ങനെയൊരു ധാരണ വിശുദ്ധ യൗസേപ്പിതാവിനു പോലും ഉണ്ടായിരുന്നു.

    അതുകൊണ്ടാണ് ഈശോയെ കാണാന്‍ വരുന്ന എല്ലാവരും ദൈവത്തിന്റെ അത്ഭുതപ്രവൃത്തികള്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്യണമെന്ന് യൗസേപ്പിതാവ് ആഗ്രഹിച്ചത്. എന്നാല്‍ മറിയത്തിന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നില്ല. മാത്രവുമല്ല ജോസഫ് ഇങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോള്‍ വളരെ വിവേകപൂര്‍വ്വമാണ് മറിയം മറുപടി നല്കിയത്.

    മറിയത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: എല്ലാവരും ദൈവികരഹസ്യങ്ങള്‍ അറിയേണ്ടതില്ല. നിഷ്‌ക്കളങ്കരും ശുദ്ധഹൃദയരുമായ ആത്മാക്കള്‍ മാത്രമേ ദൈവികരഹസ്യങ്ങള്‍ അറിയേണ്ടതുള്ളൂ.. കാരണം എളിമയും വിവേചനവരവുമുള്ള വിവേകികളായ ശുദ്ധാത്മാക്കള്‍ക്ക് മാത്രമേ ദൈവികരഹസ്യങ്ങളുടെ വെളിപ്പെടുത്തലുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയൂ.. നമ്മുടെ രക്ഷകനായി അവതരിച്ച ഈശോ അവരുടെ ഹൃദയത്തില്‍ പ്രവര്‍ത്തിക്കുകയും അവര്‍ക്കാവശ്യമായ രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യും. തന്റെ കൃപയോട് സഹകരിക്കുന്നവര്‍ക്ക് അവന്‍ തന്റെ സാന്നിധ്യവും സ്‌നേഹവും അനുഭവവേദ്യമാക്കിക്കൊടുക്കുന്നു.

    ദൈവത്തെ പ്രസാദിപ്പിക്കുന്നവരുടെ ഹൃദയങ്ങളെ ദൈവം പ്രകാശിപ്പിക്കുന്നു. നമ്മള്‍ അവനെ ആരാധിക്കുകയും സ്തുതിക്കുകയും അവനോടു പ്രാര്‍ത്ഥിക്കുകയും ചെയ്തു കൊണ്ടു മൗനമായിരുന്നാല്‍ മാത്രം മതി. സ്‌നേഹത്തിലൂടെയും നന്ദിപ്രകാശനത്തിലൂടെയും അവരുടെ കുറവുകള്‍ നമ്മള്‍ പരിഹരിച്ചാല്‍ മതി. സമയത്തിന്റെ തികവില്‍ ദൈവം അവരെ സത്യത്തിലേക്ക് നയിച്ചുകൊള്ളൂം.

    ( അവലംബം: വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയ ജീവിതയാത്ര)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!