ഇടുക്കി: പ്രശസ്ത ധ്യാനഗുരുവും അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. ഡൊമനിക് വാളന്മനാലിനെതിരെ നടക്കുന്ന സൈബര്‍ അറ്റാക്കിനെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഇടുക്കി ജില്ലാ പോലീസ് മേധാവിക്കും ഹൈടെക്ക് സെല്‍ ഇന്‍സ്‌പെക്ടര്‍ക്കുമാണ് അന്വേഷണ ചുമതല. രണ്ടാഴ്ചയക്കകം റിപ്പോര്‍ട്ട് നല്കണമെന്നാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസറ്റീസ് ആന്റണി ഡൊമനിക്കിന്റെ ഉത്തരവ്.
ജില്ലാ പോലീസ്‌മേധാവിക്കും ഹൈടൈക്ക് സെല്‍ ഇന്‍സ്‌പെക്ടര്‍ക്കും നല്കിയ പരാതിയിന്മേലാണ് അന്വേഷണം.