Friday, December 27, 2024
spot_img
More

    ബെദ്‌ലഹേമില്‍ നിന്ന് ജെറുസലേമിലേക്ക് തിരുക്കുടുംബം യാത്ര ചെയ്തപ്പോള്‍ ഉണ്ടായ പ്രകൃത്യതീതമായ മഹാസംഭവങ്ങളെക്കുറിച്ച് അറിയാമോ?

    ഉണ്ണീശോ പിറന്നിട്ട് പതിനാലു ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് ദേവാലയത്തില്‍ ഉണ്ണീശോയെ കാഴ്ച വയ്ക്കണമെന്നും നിയമങ്ങള്‍ അനുശാസിക്കുന്നതനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നുമുള്ള ദൈവികസന്ദേശം മറിയത്തിന് ലഭിച്ചത്.

    അങ്ങനെയാണ് ലോകരക്ഷകന്‍ പിറന്നുവീണ വിശുദ്ധസ്ഥലം വണക്കത്തോടെ ചുംബിച്ചതിന് ശേഷം മനുഷ്യാവതാരം ചെയ്ത ദൈവത്തെ സ്തുതിക്കുകയും തങ്ങളെ അനുഗ്രഹിക്കുവാന്‍ അപേക്ഷിക്കുകയും ചെയ്തുകൊണ്ട് യാത്ര ആരംഭിച്ചത്. ഈശോയുടെ കന്നിയാത്രയായിരുന്നു അത്. അതിശൈത്യമുള്ള കാലഘട്ടമായിരുന്നു അത്. പക്ഷേ മറിയത്തിന്റെ പ്രാര്‍ത്ഥനയുടെ ഫലമായി വളരെ സുഖപ്രദമായ അന്തരീക്ഷമാണ് ദൈവം ക്രമീകരിച്ചിരുന്നത്.

    പ്രപഞ്ചം മുഴുവന്‍ അവര്‍ക്ക് അനുകൂലമായി പ്രതികരിച്ചു. മാത്രവുമല്ല യാത്ര മുന്നോട്ടുപോയപ്പോള്‍ അവര്‍ക്ക് ക്ഷീണമോ തളര്‍ച്ചയോ അനുഭവപ്പെട്ടതേയില്ല. കൂടാതെ പ്രകൃത്യതീതമായ മഹാസംഭവങ്ങള്‍ക്ക് അവര്‍ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. അവ ഇപ്രകാരമായിരുന്നു.

    ജന്തുക്കളും സസ്യങ്ങളും തങ്ങളുടെ സ്രഷ്ടാവിനെ കണ്ട് ആരാധിച്ചു. വൃക്ഷങ്ങള്‍ തലകുനിച്ചു തങ്ങളുടെ സ്രഷ്ടാവിനെ താണുവണങ്ങുകയും തലങ്ങും വിലങ്ങും ശാഖകള്‍ വീശി സ്തുതിക്കുകയും ചെയ്തു. പക്ഷികള്‍ ഗണംഗണമായി വന്നു മധുരഗാനം ആലപിക്കുകയും രക്ഷകന്റെ തലയ്ക്കും മുകളില്‍ വട്ടമിട്ട് പറന്ന് അവനെ അനുഗമിക്കുകയും ചെയ്തു.

    ( അവലംബം: വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയജീവിതയാത്ര)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!