Sunday, April 20, 2025
spot_img
More

    നവംബറില്‍ പൂര്‍ണ്ണദണ്ഡവിമോചനം എങ്ങനെ നേടാം?

    ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് പൂര്‍ണ്ണദണ്ഡ വിമോചനം നേടികൊടുക്കാന്‍ കഴിയുന്ന മാസമാണ് നവംബര്‍. സാധാരണയായി നവംബര്‍ ഒന്നു മുതല്‍ എട്ടുവരെ തീയതികളിലാണ് സഭ ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം മുഴുവന്‍ അതിനുള്ള സൗകര്യമാണ് വത്തിക്കാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എങ്ങനെയാണ് ശുദ്ധീകരണത്തിലുള്ള ആത്മാക്കള്‍ക്കുവേണ്ടി ഇത് നേടികൊടുക്കാന്‍ കഴിയുക? പ്രധാനമായും മൂന്നു മാര്‍ഗ്ഗങ്ങളാണ് അതിനുള്ളത്.

    സെമിത്തേരിയില്‍ ചെന്ന് പ്രാര്‍ത്ഥിക്കുക.

    മരിച്ചുപോയവരെ സംസ്‌കരിച്ചിരിക്കുന്ന ഇടങ്ങളില്‍ ചെന്ന് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ് അതിലൊന്ന്. വിശുദ്ധ ജെത്രൂദിന്റെ ഉള്‍പ്പെടെയുളള പ്രാര്‍ത്ഥനകളും ചൊല്ലേണ്ടതാണ്.

    കുമ്പസാരിക്കുകയും വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്യുക

    വിശുദ്ധമായ ഹൃദയമുണ്ടായിരിക്കുക. പാപങ്ങള്‍ കഴുകിക്കളയുക. ഈശോയുടെയും മാതാവിന്റെയും രൂപത്തിന് മുമ്പില്‍ ചെന്നുനിന്ന് മരിച്ചുപോയവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. കൊന്തയോ കരുണക്കൊന്തയോ ചൊല്ലുക, സുവിശേഷഭാഗം വായിക്കുക, കാരുണ്യപ്രവൃത്തികള്‍ ചെയ്യുക എന്നിവയും നടത്തേണ്ടതാണ്.

    പരിശുദ്ധ പിതാവിന് വേണ്ടി പ്രാര്‍ത്ഥിക്കുക

    മാര്‍പാപ്പായ്ക്കും അദ്ദേഹത്തിന്റെ നിയോഗങ്ങള്‍ക്കും വേണ്ടി ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവേയും ഒരു നന്മ നിറഞ്ഞ മറിയമേയും ചൊല്ലി പ്രാര്‍ത്ഥിക്കുക.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!