സര്‍പ്പത്തിന്റെ നാവുപോലെ മൂര്‍ച്ചയുള്ളവര്‍ നമുക്കിടയിലുണ്ട്. വചനം പറയുന്നതുപോലെ അവരുടെ അധരങ്ങള്‍ക്ക് കീഴില്‍ അണലിയുടെ വിഷവുമുണ്ട്. ഇത്തരക്കാരുടെയിടയില്‍ ജീവിക്കുക എന്നത് ദുഷ്‌ക്കരമായ കാര്യമാണ്. ഒരുപക്ഷേ ജീവിതപങ്കാളിയോ സഹപ്രവര്‍ത്തകരോ കുടുംബാംഗങ്ങളോ ഒക്കെയായിരിക്കും ഇത്തരക്കാര്‍ എന്നതുകൊണ്ട് ഓടിപ്പോകാനും നമുക്ക് കഴിയില്ല. ശാരീരികമായ ഒരു ഉപദ്രവത്തിന്റെ വേദന ക്രമേണ ഇല്ലാതെയാകും. പക്ഷേ അങ്ങനെയല്ല വാക്കുകള്‍ കൊണ്ടുള്ളപ്രഹരം. അത് നമ്മുടെ മനസ്സും ശരീരവും ദുര്‍ബലമാക്കും. വേദനിപ്പിക്കും. നിഷ്‌ക്രിയരാക്കും.
ഇത്തരക്കാരുടെ ഇടയില്‍ ജീവിക്കുന്നവര്‍ക്കുവേണ്ടിയുള്ളതാണ് ഈ സങ്കീര്‍ത്തനഭാഗങ്ങള്‍. നമുക്ക് ശക്തിലഭിക്കാനും ദൈവികസംരക്ഷണവും ശാന്തതയും ലഭിക്കാനും ഈ വചനഭാഗം ഏറെ സഹായിക്കും.
കര്‍ത്താവേ, ദുഷ്‌ടരില്‍നിന്ന്‌എന്നെ മോചിപ്പിക്കണമേ! അക്രമികളില്‍നിന്ന് എന്നെ കാത്തുകൊള്ളണമേ,: അവര്‍ തിന്‍മ നിരൂപിക്കുകയും, നിരന്തരം കലഹമിളക്കിവിടുകയും ചെയ്യുന്നു.കര്‍ത്താവേ, ദുഷ്‌ടരുടെ കൈകളില്‍നിന്ന് എന്നെ കാത്തുകൊള്ളണമേ! എന്നെ വീഴിക്കാന്‍ നോക്കുന്ന അക്രമികളില്‍ നിന്ന് എന്നെ രക്‌ഷിക്കണമേ! ഗര്‍വിഷ്‌ഠര്‍ എനിക്കു കെണിവച്ചിരിക്കുന്നു; അവര്‍ എനിക്കു വല വിരിച്ചിരിക്കുന്നു: വഴിയരികില്‍ അവര്‍ എനിക്കുകുടുക്കൊരുക്കിയിരിക്കുന്നു.അവര്‍ തങ്ങളുടെ നാവു സര്‍പ്പത്തിന്റെ നാവുപോലെ മൂര്‍ച്ചയുള്ളതാക്കുന്നു. അവരുടെ അധരങ്ങള്‍ക്കു കീഴില്‍അണലിയുടെ വിഷമുണ്ട്.കര്‍ത്താവിനോടു ഞാന്‍ പറയുന്നു:അവിടുന്നാണ് എന്റെ ദൈവം; കര്‍ത്താവേ, എന്റെ യാചനകളുടെസ്വരം ശ്രവിക്കണമേ! ( സങ്കീര്‍ത്തനങ്ങള്‍ 140 : 1-6)