Wednesday, January 15, 2025
spot_img
More

    ശുദ്ധീകരണസ്ഥലം എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്? ഉദ്ദേശിക്കുന്ന അര്‍ത്ഥം എന്താണ്?

    ശുദ്ധീകരണസ്ഥലം എന്ന വാക്കിന്റെ ഇംഗ്ലീഷ് പദം Purgatory എന്നാണ്. ലത്തീന്‍ വാക്കായ Purgare എന്ന വാക്കില്‍ നിന്നാണ് ഈ വാക്ക് വന്നിരിക്കുന്നത്. വൃത്തിയാക്കുക, ശുദ്ധിയാക്കുക എന്നെല്ലാമാണ് ഈ വാക്കിന്റെ അര്‍ത്ഥം. സ്വര്‍ഗ്ഗത്തിനും നരകത്തിനും ഇടയിലുള്ള ഒരു സ്ഥലമാണ് ശുദ്ധീകരണസ്ഥലം എന്ന് മറ്റൊരു വാക്കില്‍ പറയാം. അതായത് ലഘുപാപം മൂലം സ്വര്‍ഗ്ഗത്തിലേക്ക് നേരിട്ടു പ്രവേശനം ലഭിക്കാതെ, സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാന്‍ വേണ്ടിയുള്ള ശുദ്ധീകരണം നടക്കുന്ന സ്ഥലം എന്ന് ഇതിനെ വിശേഷിപ്പിക്കാം .ആത്മാവ് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള അവസാനത്തെ ശുദ്ധീകരണപ്രക്രിയ നടക്കുന്ന സ്ഥലമാണ് ശുദ്ധീകരണസ്ഥലം. സ്വര്‍ഗ്ഗത്തിനോട് അടുത്തുനില്ക്കുന്ന സ്ഥലം. ശുദ്ധീകരണസ്ഥലത്തിലുള്ളവര്‍ക്ക് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാം എന്ന പ്രതീക്ഷയുണ്ട്. പക്ഷേ നരകത്തിലുള്ളവര്‍ക്ക് അങ്ങനെയൊരു പ്രതീക്ഷയേ ഇല്ല. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പറയുന്നത് ഇപ്രകാരമാണ്:

    ദൈവത്തിന്റെ കൃപാവരത്തിലും സൗഹൃദത്തിലും മരിക്കുന്നവര്‍ പൂര്‍ണ്ണമായി ശുദ്ധീകരിക്കപ്പെട്ടവരായെങ്കിലും നിത്യരക്ഷയുടെ ഉറപ്പുനേടിയവരാണ്. എന്നാല്‍ സ്വര്‍ഗ്ഗീയാനന്ദത്തിലേക്ക് പ്രവേശിക്കാന്‍ അവശ്യമായ വിശുദ്ധി നേടുന്നതിന് വേണ്ടി അവര്‍ മരണാനന്തരം ശുദ്ധീകരണത്തിന് വിധേയരായിത്തീരുന്നു. തിരഞ്ഞെടുക്കപ്പെട്ടവരുടെ ഈ അന്തിമശുദ്ധീകരണസ്ഥലത്തെ സഭ ശുദ്ധീകരണസ്ഥലം എന്ന് വിളിക്കുന്നു. ശപിക്കപ്പെട്ടവരുടെ ശിക്ഷയില്‍ നിന്ന് അത് തികച്ചും വിഭിന്നമാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!