ഡെന്‍വര്‍: ഇമ്മാക്കുലേറ്റ് കണ്‍സംപ്ഷന്‍ കത്തീഡ്രല്‍ ബസിലിക്ക ആക്രമിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു. അബോര്‍ഷന്‍ അവകാശത്തിന് വേണ്ടി വാദിക്കുന്ന മാഡെലിന്‍ ആന്‍ ക്രാമെര്‍ എന്ന 26 കാരിയാണ് പ്രതി.
കത്തീഡ്രല്‍ ചുമരില്‍ ചുവന്ന കളറിലുള്ള സ്േ്രപ പെയ്ന്റ്് കൊണ്ട് ക്രൈസ്തവവിരുദ്ധ മുദ്രാവാക്യമാണ് ഇവരെഴുതിയത്. സ്വസ്തിക ചിഹ്നത്തോടുകൂടി സാത്താന്‍ ഇവിടെ ജീവിക്കുന്നു വെന്നും ബാലപീഡകര്‍ എന്നും ദേവാലയചുമരിലും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ രൂപത്തിന്റെ ചുവടെയും എഴുതിയിരുന്നു. ചുവരെഴുത്തുകള്‍ വിശ്വാസികളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹായത്തോടെ ഉടനടി വൃത്തിയാക്കിയിരുന്നു. വ്യക്തിപരമായ മുറിവാണ് ദൈവത്തോടും സഭയോടുമുള്ള എതിര്‍പ്പായി ഇവിടെ പരിണമിച്ചിരിക്കുന്നതെന്ന് വികാരി ഫാ. മോറിഹെഡ് പ്രതികരിക്കുന്നു.
2020 ഫെബ്രുവരി മുതല്‍ വിവിധതരത്തില്‍ 25 ല്‍ അധികം ക്രൈസ്തവദേവാലയങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. വിശ്വാസത്തിന്റെ പേരില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഇത്തരം ആക്രമണങ്ങളെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും അക്രമികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും ദേവാലയാധികാരികള്‍ വ്യക്തമാക്കി.