Friday, December 6, 2024
spot_img
More

    പരിശുദ്ധ കന്യാമറിയത്തിന്റെ ജനനനിമിഷങ്ങളെക്കുറിച്ച് അറിയാമോ?

    ഈശോയുടെ ജനനവുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനവുമായി ബന്ധപ്പെട്ട കഥകള്‍ അത്ര സുപരിചിതമല്ല. പക്ഷേ ദൈവമനുഷ്യന്റെ സ്‌നേഹഗീതയില്‍ ഇതേക്കുറിച്ച് സവിസ്തരം പ്രസ്താവിച്ചിട്ടുണ്ട്.
    അന്നയുടെ പ്രസവസമയമടുക്കാറായപ്പോള്‍ വിഷമിച്ചുനില്ക്കുകയാണ് യോവാക്കിം. അന്ന കരയാതിരിക്കുന്നതാണ് അദ്ദേഹത്തെ വിഷമിപ്പിക്കുന്നത്. ശിശു വേദനയില്ലാതെ വരുന്നത് അപകടമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

    അതുകൊണ്ടാണ് അന്ന കരയാത്തത് യോവാക്കിമിനെ ആശങ്കപ്പെടുത്തിയത്. സന്ധ്യ അടുത്ത സമയമായിരുന്നു അത്.. പെട്ടെന്ന് കൊടുങ്കാറ്റും പേമാരിയും ഇടിയും മിന്നലും ഉണ്ടായി. കൊടുങ്കാറ്റിന്റെ ശൗര്യം കണ്ട് ജോലിക്കാര്‍ പരിഭ്രമിച്ചു. സാത്താന്‍ അവന്റെ കിങ്കരന്മാരുമായി നരകത്തില്‍ന ിന്ന് പുറപ്പെട്ടുവന്നിരിക്കുന്നതുപോലെ തോന്നുന്നുവല്ലോയെന്നായിരുന്നു അവരുടെ പ്രതികരണം. ഇങ്ങനെ പ്രകൃതിക്ഷോഭിച്ചുകൊണ്ടിരിക്കുമ്പോഴാണ് വയറ്റാട്ടികളിലൊരാള്‍ യോവാക്കിമിനോട് പറയുന്നത് യോവാക്കിം കുഞ്ഞുവരുന്നുണ്ട് വേഗത്തിലും നന്നായിട്ടും തന്നെ. പെട്ടെന്ന് തന്നെ കാറ്റും മഴയും ഇടിയും നിലച്ചു. അന്നയുടെ മുറിയുടെ അപ്പുറത്ത് ഒരു കരച്ചില്‍ കേട്ടു ഒരു പ്രാവിന്റെ കൂജനം പോലെ…

    ഒരു വലിയ മഴവില്ല് ആകാശത്തില്‍ വിലങ്ങനെ അര്‍ദ്ധവൃത്താകൃതിയില്‍ വിരിഞ്ഞുനിന്നു. എല്ലാ മാലിന്യങ്ങളും നീങ്ങി അന്തരീക്ഷം ശുദ്ധീകരിക്കപ്പെട്ടു. മഴവില്ല് ഉയര്‍ന്ന് ഗലീലിയാ കുന്നുകളും സമതലവും കടന്ന് അതിന്റെ മറ്റേയറ്റം അങ്ങ് ദൂരെയുള്ള ചക്രവാളത്തില്‍ തങ്ങി നില്ക്കുന്നതുപോലെ ഒരു വലിയ പര്‍വതനിരയുടെ പിന്നില്‍ മറഞ്ഞുപോയി ഇതുപോലെയുള്ള സംഭവവികാസങ്ങള്‍ ആരും അതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല. സൂര്യന്‍ അസ്തമിച്ചിട്ടില്ലെങ്കിലും ആകാശത്ത് ഒരു നക്ഷത്രം വിരിഞ്ഞു വജ്രം പോലെ പ്രകാശിക്കുന്നതായിരുന്നു ആ നക്ഷത്രം. ഇങ്ങനെയുള്ള നിമിഷത്തിലായിരുന്നു അന്നാ പുണ്യവതി പരിശുദ്ധ മറിയത്തിന് ജന്മം നല്കിയത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!