Thursday, December 5, 2024
spot_img
More

    “പുരസ്‌ക്കാരത്തിന് അര്‍ഹമായ കാര്‍ട്ടൂണ്‍ പാവനമായ പ്രതീകങ്ങളെ അവഹേളിച്ചു”

    തിരുവനന്തപുരം: കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ഈ വര്‍ഷത്തെ പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്ത കാര്‍ട്ടൂണ്‍ ക്രൈസ്തവ മതവികാരങ്ങളെ ആഴത്തില്‍ വ്രണപ്പെടുത്തുന്നതും പാവനമായ പ്രതീകങ്ങളെ അവഹേളിക്കുന്നതുമാണെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യം. സാംസ്‌കാരിക വകുപ്പു മന്ത്രി ഏ കെബാലന് അയച്ച കത്തിലാണ് സൂസപാക്യം ഈ അഭിപ്രായം അറിയിച്ചത്.

    നിര്‍ദ്ദോഷമായ ഫലിതമോ പരിഹാസമോ ആവിഷ്‌ക്കരിക്കുന്നതിന് കലാകാരന് സ്വാതന്ത്ര്യം ഉണ്ടെങ്കിലും ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് മതസാമൂഹ്യ നേതാക്കളെയോ മതചിഹ്നത്തെയോ പ്രതീകങ്ങളെയോ മനപ്പൂര്‍വ്വം അധിക്ഷേപിക്കുന്നത് അനഭിലഷണീയവും പ്രതിഷേധാര്‍ഹവുമാണ്.

    പുരസ്‌ക്കാരങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനുളള സമിതി അംഗങ്ങള്‍ക്ക് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും നല്കണം. ജൂറി അംഗങ്ങളെ നിശ്ചയിക്കുമ്പോള്‍ വിവേകപൂര്‍ണ്ണമായ സമീപനം സ്വീകരിക്കുകയും വേണം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!