Friday, February 27, 2026
spot_img
More

    കഞ്ചിക്കോട്ടെ റാണി ജോണിന് ലഭിച്ച മരിയന്‍ പ്രത്യക്ഷീകരണത്തിന്റെ രജതജൂബിലി ആഘോഷം ഇന്ന്

    കഞ്ചിക്കോട്: കഞ്ചിക്കോട് റാണിജോണിന് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ ഇന്ന്. രാവിലെ പത്തു മണി മുതല്‍ ഒരു മണിവരെയാണ് ആഘോഷങ്ങള്‍. ജപമാല, വിശുദ്ധ കുര്‍ബാന, ആരാധന എന്നിവയാണ് നടക്കുന്നത്.

    1996 നവംബര്‍ രണ്ടിന് വേളാങ്കണ്ണിയില്‍ വച്ചാണ് റാണി ജോണിന്റെ ജീവിതത്തില്‍ ആദ്യമായി മാതാവിന്റെ സാന്നിധ്യം പ്രത്യേകമായി അനുഭവപ്പെട്ടത്. ദിവ്യകാരുണ്യാത്ഭുതങ്ങള്‍, പഞ്ചക്ഷതങ്ങള്‍, സുഗന്ധാഭിഷേകം, പ്രാര്‍ത്ഥനയ്ക്കിടയില്‍ നിന്ന് തേനുംപാലും ഉത്ഭവിക്കുക, മാതൃരൂപത്തില്‍ നിന്ന് ദര്‍ശനവും സന്ദേശവും ലഭിക്കുക എന്നിങ്ങനെയുള്ള നിരവധിയായ അത്ഭുതങ്ങള്‍ റാണിയുടെ ജീവിതത്തില്‍ തുടര്‍ന്നുണ്ടായി. ഈശോ തന്നെ റാണിക്ക് നേരിട്ട് ദിവ്യകാരുണ്യം നല്കിയിട്ടുമുണ്ട്.

    1997 ഒക്ടോബര്‍ 26 ന് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് അര്‍പ്പിച്ച ദിവ്യബലിക്കിടെ റാണി സ്വീകരിച്ച തിരുവോസ്തി യഥാര്‍ത്ഥ മാംസരക്തങ്ങളായി മാറുകയും ചെയ്തിട്ടുണ്ട്. പഞ്ചക്ഷതങ്ങളും റാണിക്കുണ്ടായിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!