Friday, October 24, 2025
spot_img
More

    വിശുദ്ധ യൗസേപ്പിതാവിന്റെ പവിത്ര മേലങ്കി പ്രാർത്ഥന സമർപ്പിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

    വിശുദ്ധ യൗസേപ്പിതാവിന്റെ പവിത്ര മേലങ്കി പ്രാർത്ഥന 5 ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്.ഒന്നാമത്തെ ഭാഗം- ആമുഖ ഭാഗം സമർപ്പണ പ്രാർത്ഥനകളുടെ ഭാഗമാണ് അവിടെ പ്രത്യേകമായി കൊടുത്തിരിക്കുന്ന സമർപ്പണ പ്രാർത്ഥനകൾ ഏറ്റുചൊല്ലുക..

    രണ്ടാമത്തെ ഭാഗം -കുറച്ച് വലിയ ഭാഗമാണ് അവിടെ പ്രത്യേകം അപേക്ഷ പ്രാർത്ഥനകൾ നടത്തുന്നു .6 വിധത്തിലുള്ള അപേക്ഷ പ്രാർത്ഥനകളാണ് ഈ ഭാഗത്ത് സമർപ്പിക്കുന്നത്‌.

    മൂന്നാം ഭാഗത്ത് – വിശുദ്ധീകരണ യാചനകൾ ആണ്. നമ്മളുടെ വ്യക്തിപരമായ ആത്മവിശദീകരണത്തിനും വിശുദ്ധ,ഔസേപ്പിതാവിന്റെ,സുകൃതങ്ങളും,പുണ്യങ്ങളും ,ദൈവസ്നേഹകൃപകളും നമ്മളിൽ നിറയുന്നതിനുവേണ്ടിയും ആ പുണ്യങ്ങൾ അനുഅനുകരിക്കുന്നതിനു വേണ്ടിയും പ്രത്യേകമായി പ്രാർത്ഥിക്കുന്നു. അതിനുശേഷം എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥനയ്ക്ക് സമമായ് ഔസേപ്പ് പിതാവിനോടുള്ള പ്രാർത്ഥന ഉരുവിടുന്നു.

    നാലാമത്തെ ഭാഗത്ത്- വിശുദ്ധ യൗസേപ്പിതാവിന്റെ ലുത്തിനിയ പ്രാർത്ഥിക്കുന്നു. അഞ്ചാമത്തെ ഭാഗം – പവിത്രമേലങ്കിയുടെ സമാപന പ്രാർത്ഥന ചൊല്ലുന്നു.

    ഒരു പ്രത്യേക (അപേക്ഷയോ) നിയോഗത്തിന് വേണ്ടി മാത്രമോ അഥവാ ഒന്നിൽകൂടുതൽ നിയോഗങ്ങൾ സമർപ്പിച്ചും 30 ദിവസത്തെ ഈ പ്രാർത്ഥന ചൊല്ലാവുന്നതാണ്.

    എല്ലാദിവസവും ഒരേ പ്രാർത്ഥനകൾ തന്നെയാണ് പ്രവർത്തിക്കേണ്ടത്.ഒന്നാം തീയതി തുടങ്ങുന്ന ദിവസം മുതൽ ഉള്ള അതേ നിയോഗങ്ങൾ തന്നെയാകണം 30 ദിവസവും ആവർത്തിക്കേണ്ടത്.

    മുപ്പത് ദിവസവും കൃത്യമായി മുടക്കം വരുത്താതെ ഇതേ പ്രാർത്ഥനകളും അതേ നിയോഗങ്ങളും ചൊല്ലി കാഴ്ചവയ്ക്കുവാൻ പരമാവധി പ്രത്യേകം പരിശ്രമിക്കുക.

    ഏതെങ്കിലും കാരണവശാൽ ഒരു ദിവസത്തെ പ്രാർത്ഥന ചൊല്ലുന്നത് വിട്ടു പോയാൽ അടുത്ത ദിവസം രണ്ട് തവണ ആവർത്തിക്കുക.അതല്ലെങ്കിൽ അവസാന ദിവസം ,എത്ര ദിവസം വിട്ടുപോയോ, അത്രയും തവണ മുപ്പതാം തീയതി (അവസാന ദിവസം )ആവർത്തിച്ചാലും മതിയാകും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!