Monday, October 14, 2024
spot_img
More

    നാളെ പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാള്‍

    ത്രീത്വം. അത് വലിയൊരു ദൈവികരഹസ്യമാണ്. ആ ദൈവികരഹസ്യത്തെക്കുറിച്ച് ധ്യാനിക്കാനുള്ള അവസരവും നിമിഷവുമാണ് പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാള്‍.

    ഗ്രീക്കില്‍ ത്രിയാസു എന്നും ലത്തീനില്‍ ത്രിത്താസും എന്നുമാണ് ത്രീത്വം എന്ന മൂലവാക്ക് വിളിക്കപ്പെടുന്നത്. ത്രീത്വൈക ദൈവത്തെ ബഹുമാനിക്കലാണ് ഈ തിരുനാള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. പിതാവും പുത്രനും പരിശുദ്ധാത്മാവും. പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്ന സത്യാത്മാവും ചേര്‍ന്ന് ഒരു ദൈവവും ആ ദൈവത്തില്‍ മൂന്നു ആളുകളുമുണ്ടെന്നാണ് ഈ വിശ്വാസം കൊണ്ട് അര്‍ത്ഥമാക്കുന്നത്.

    ഏഡി 820 ല്‍ എസ്തപ്പാനോസ് മെത്രാനാണ് സഭയില്‍ ഈ തിരുനാളിന് തുടക്കമിട്ടത്. പിന്നിട് 22 ാം യോഹന്നാന്‍ മാര്‍പാപ്പ എല്ലാ വര്‍ഷവും പന്തക്കുസ്താ തിരുനാള്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ച ഈ തിരുനാള്‍ സഭയില്‍ ആഘോഷിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു.

    പരിശുദ്ധ ത്രീത്വം ക്രൈസ്തവവിശ്വാസത്തിന്റെ കാതലായ ഘടകം ആണ്. ദൈവം ഒന്നേ ഉള്ളൂ എന്നും ആ ദൈവത്തില്‍ മൂന്ന് ആളുകള്‍ ഉണ്ട് എന്നും അവര്‍ പൂര്‍ണ്ണമായും സഹവര്‍ത്തിക്കുന്നു എന്നുമുള്ള വിശ്വാസമാണ് തിരുസഭ പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാളിലൂടെ നമ്മെ പഠിപ്പിക്കുന്നത്. വിശ്വാസസത്യമായിട്ടാണ് സഭ ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!