Thursday, December 26, 2024
spot_img
More

    മലേഷ്യയില്‍ മതപരിവര്‍ത്തനത്തിന് കടുത്ത ശിക്ഷ

    കോലാലംപൂര്‍: മലേഷ്യയില്‍ ഇനി മതപരിവര്‍ത്തനത്തിന് കടുത്ത ശിക്ഷ ഇസ്ലാം മതത്തില്‍ നിന്ന് മറ്റേതെങ്കിലും മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയാല്‍ ജയില്‍ശിക്ഷയും പിഴയും ചൂരല്‍ പ്രയോഗവും നേരിടേണ്ടിവരും. മതപരിവര്‍ത്തനം കൂടാതെ 24 കുറ്റകൃത്യങ്ങളെ കൂടി ഇത്തരം കഠിനശിക്ഷയക്ക് കീഴിലാക്കിയിട്ടുണ്ട്. ഇസ്ലാമിക പ്രബോധനത്തെ വളച്ചൊടിക്കല്‍, റംസാന്‍ മാസത്തെ അനാദരിക്കല്, ടാറ്റൂ ചെയ്യല്‍, പ്ലാസ്റ്റിക് സര്‍ജറി നടത്തുക, ആഭിചാരക്രിയകള്‍, എന്നിവയെല്ലാമാണ് ഇതര കുറ്റകൃത്യങ്ങള്‍.

    ശരിയ നിയമത്തെ ശക്തീകരിക്കുക എന്നതാണ് ഈ നിയമപരിഷ്‌ക്കരണത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് കേളാന്‍ടാന്‍ ചീഫ് മിനിസ്റ്റര്‍ അഹമ്മദ് യാക്കോബ് പറഞ്ഞു. മലേഷ്യയില്‍ 66 ശതമാനം മുസ്ലീമുകളാണ്. പത്തുശതമാനത്തില്‍ താഴെയാണ് ക്രൈസ്തവര്‍. ഓപ്പണ്‍ ഡോര്‍സ് യുഎസ്എയുടെ ലിസ്റ്റ് പ്രകാരം ക്രൈസ്തവ മതപീഡനം അനുഭവിക്കുന്ന രാജ്യങ്ങളില്‍ 46 ാം സ്ഥാനത്താണ് മലേഷ്യ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!