എന്താണ് ഉയിര്‍ത്തെഴുന്നേല്ക്കല്‍? മരണത്തില്‍ ശരീരത്തില്‍ നിന്നുള്ള ആത്മാവിന്റെ വേര്‍പാടില്‍ മനുഷ്യശരീരം ജീര്‍ണ്ണിക്കുന്നു. ആത്മാവ് ദൈവത്തെ ണ്ടുമുട്ടാനായി യാത്രയാവുന്നു. അതേ സമയം മഹത്വീകൃതശരീരവുമായുള്ള പുനരൈക്യത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു. ദൈവം തന്റെ സര്‍വാതീതശക്തികൊണ്ട് യേശുവിന്റെ ഉത്ഥാനത്തിന്റെ ശക്തിയിലൂടെ നമ്മുടെ ശരീരങ്ങളെ നമ്മുടെ ആത്മാക്കളോടു വീണ്ടും ചേര്‍ത്തുകൊണ്ട് നമ്മുടെ ശരീരങ്ങള്‍ക്ക് അനശ്വരമായ ജീവിതം ആത്യന്തികമായി പ്രദാനം ചെയ്യും.
ആരാണ് ഉയിര്‍ത്തെഴുന്നേല്ക്കുന്നത്? മരിച്ചവരെല്ലാവരും ഉയിര്‍ത്തെഴുന്നേല്ക്കും. നന്മ ചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിലേക്കും തിന്മ പ്രവര്‍ത്തിച്ചവര്‍ വിധിയുടെ ഉയിര്‍പ്പിലേക്കും.
എങ്ങനെ? മിശിഹാ ശരീരത്തോടെ ഉയിര്‍പ്പിക്കപ്പെട്ടു. എന്റെ കൈകകളും കാലുകളും കാണുക. ഇതു ഞാന്‍ തന്നെയാണെന്ന് മനസ്സിലാക്കുവിന്‍. പക്ഷേ അവിടുന്ന് ഭൗമികജീവിതത്തിലേക്ക് തിരിച്ചുവന്നില്ല. അതുപോലെ അവിടുന്നില്‍ എല്ലാവരും അവര്‍ ഇപ്പോള്‍ ധരിക്കുന്ന ശരീരങ്ങളോടെ ഉത്ഥാനം ചെയ്യും. എന്നാല്‍ ഈ ശരീരം മഹത്വപൂര്‍ണ്ണമായ ശരീരമായി രൂപാന്തരപ്പെടും. ആധ്യാത്മികശരീരമായി മാറും.
( കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം)