അസ്സീസി: ലോക ദരിദ്രദിനത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ അസ്സീസിയില്‍ നടത്തിയ ദരിദ്രരുമായുള്ള കൂടിക്കാഴ്ച അവിസ്മരണീയമായി. അഞ്ഞൂറോളം ദരിദ്രരുമായി പാപ്പ സംവദിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം ദരിദ്രരാണ് പാപ്പയുടെ അതിഥികളായത്. വിശുദ്ധഫ്രാന്‍സിസിന്റെ ജീവിതത്തെ ആകെമാറ്റിമറിച്ച ഹോളി മേരി ഓഫ് ദ ഏഞ്ചല്‍സ് ബസിലിക്കയില്‍ വച്ചായിരുന്നു പാപ്പായുടെ കൂടിക്കാഴ്ച. ദരിദ്രരോടൊപ്പം പാപ്പ പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഭക്ഷണവും വസ്ത്രവും അടങ്ങിയ പായ്ക്കറ്റുകളാണ് പാപ്പ വിതരണം ചെയ്തത്.