നിന്റെ പരാജയത്തെ ദൈവം ഉയര്‍ച്ചയാക്കി മാറ്റും എന്ന് പറയുമ്പോള്‍ ഹല്ലേലൂയ്യ പറയുന്നതുപോലെ ക്രിസ്തു എനിക്ക് വേണ്ടി മരിച്ചു എന്ന് വിശ്വാസപ്രമാണത്തില്‍ പറയുമ്പോള്‍ ഉളളില്‍ നിന്നൊരു ഹല്ലേലൂയ്യ ഉയരുന്നുണ്ടോ. ഇല്ലെങ്കില്‍ നിന്റെ ആത്മീയതയില്‍ അപകടകരമായ, ഭയാനകമായ ഒരു സംഗതിയുണ്ട്.
കര്‍ത്താവ് നിന്റെ പട്ടിണി മാറ്റും എന്ന് പറയുമ്പോള്‍ ഉണ്ടാകുന്ന ഹല്ലേലൂയ്യ കര്‍ത്താവ് നിനക്കുവേണ്ടി മരിച്ചു എന്ന് പറയുമ്പോള്‍ ഉള്ളില്‍ നിന്ന് ഉയരുന്നില്ലെങ്കില്‍ അവിടെ നിന്റെ ആത്മീയതയ്ക്ക് എന്തോ കുഴപ്പമുണ്ട്.
ഈ ലോകത്തിന് വേണ്ടിയുള്ള ഭക്തി, ഈ ലോകത്തില്‍ കാര്യങ്ങള്‍സുഗമമായി നടന്നുപോകാന്‍ വേണ്ടിയുളള ഭക്തിയാണ് നമുക്കുള്ളതെങ്കില്‍ അത് അപകടമാണ്.
( ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെ പ്രസംഗത്തില്‍ നിന്നുള്ള വാക്കുകള്‍)