കൊളംബിയ: ഭീകരരുടെ തടവില്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം ലഭിച്ച മോചനത്തെ തുടര്‍ന്ന് ജന്മനാട്ടില്‍ തിരികെയെത്തിയ സി്‌സ്റ്റര്‍ ഗ്ലോറിയ നാര്‍വേസിന് വികാരനിര്‍ഭരമായ സ്വീകരണം. നാലുവര്‍ഷവും എട്ടുമാസവുമാണ് ഭീകരരുടെ കീഴില്‍ സിസ്റ്റര്‍ കഴിച്ചുകൂട്ടിയത്. ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് അംഗമായ സിസ്റ്ററെ 2017 ല്‍ മാലിയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. കൊളംബിയായിലേക്ക് പോരുന്നതിന് മുമ്പ് റോമിലെ കോണ്‍വെന്റിലാണ് സിസ്റ്റര്‍ കഴി്ഞ്ഞിരുന്നത്.
ഒക്ടോബര്‍ 9 ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണാനും അനുഗ്രഹം വാങ്ങാനും സാധിച്ചിരുന്നു. തടങ്കലില്‍ കഴിഞ്ഞിരുന്ന നാളുകളില്‍ തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സിസ്റ്റര്‍ പറഞ്ഞു. എല്ലാം ദൈവത്തിന്റെ കൃപ. സിസ്റ്റര്‍ പറഞ്ഞു. കുടുംബാംഗങ്ങളുമായി വീണ്ടും കണ്ടുമുട്ടുന്നതിന്റെ സന്തോഷത്തിലാണ് സിസ്റ്റര്‍ ഗ്ലോറിയ. പക്ഷേ ആ സന്തോഷത്തിനും നേരിയൊരു മങ്ങലുണ്ട്. കാരണം ഒരു വര്‍ഷം മുമ്പാണ് സിസ്റ്റര്‍ ഗ്ലോറിയായുടെ അമ്മ മരണമടഞ്ഞത്.
എന്റെ അമ്മ വിശ്വാസത്തിന്റെ വനിതയായിരുന്നു. എനിക്കുവേണ്ടി അമ്മ ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. സിസ്റ്റര്‍ പറയുന്നു.