ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രവാസ ജീവിതം നയിക്കുന്നവര്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ വാര്‍ഷികധ്യാനം ഇന്ന് ആരംഭിക്കും. ഇന്ത്യന്‍ സമയം രാത്രി 8.30 മുതല്‍ 10.30 വരെയാണ് ധ്യാനം. നാളെ സമാപിക്കും. പ്രശസ്ത വചനപ്രഘോഷകനും ധ്യാനഗുരുവുമായ ഫാ. ഷാജി തുമ്പേച്ചിറയിലാണ് ധ്യാനം നയിക്കുന്നത്. സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ള പ്രവാസി സഹോദരങ്ങളെയും കുടുംബങ്ങളെയും ധ്യാനത്തിലേക്ക് സ്‌നേഹപൂര്‍വ്ം സ്വാഗതം ചെയ്യുന്നതായി ചങ്ങനാശ്ശേരി അപ്പോസ്തലേറ്റിന് വേണ്ടി ഫാ. ജിജോ മാറാട്ടുകുളവും ഫാ. റ്റെജി പുതുവീട്ടില്‍ക്കളവും അറിയിച്ചു.