Tuesday, November 4, 2025
spot_img
More

    അനധികൃത മതപരിവര്‍ത്തനക്കുറ്റം ചുമത്തി ജയിലില്‍ അടച്ച കന്യാസ്ത്രീകള്‍ക്ക് ജാമ്യം

    കാഠ്മണ്ഡു: അനധികൃത മതപരിവര്‍ത്തനക്കുറ്റം ചുമത്തി ജയിലില്‍ അടച്ച സൗത്ത് കൊറിയയില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ക്ക് നേപ്പാള്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു.

    സെപ്തംബര്‍ 14 നാണ് സിസ്റ്റര്‍ ജെമ്മയെയും സിസ്റ്റര്‍ മാര്‍ത്തയെയും ഹിന്ദുക്കളെ മതപരിവര്‍ത്തനം എന്ന കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തത്. സിസ്റ്റേഴ്‌സ് ഓഫ് സെന്റ് പോള്‍ ഓഫ് ചാര്‍ട്ടേഴ്‌സ് കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളായ ഇവര്‍ വര്‍ഷങ്ങളായി കാഠ്മണ്ഡു കേന്ദ്രീകരിച്ച് തെരുവുകുട്ടികളുടെ പുനരധിവാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു. സെന്റ് പോള്‍സ് ഹാപ്പി ഹോം എന്നായിരുന്നു തെരുവുകുട്ടികള്‍ക്കുവേണ്ടിയുള്ള ഹൗസിന്റെപേര്. 120 കുട്ടികള്‍ക്കാണ് ഇവിടെ സേവനം കിട്ടുന്നത്. കോവിഡ് കാലത്ത് നിരവധി പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തിരുന്നു. വര്‍ഷങ്ങളായി ദരിദ്രസേവനത്തിനായി ജീവിതം സമര്‍പ്പിച്ചിരിക്കുന്ന കന്യാസ്ത്രീകളെയാണ് അനധികൃതമായി മതപരിവര്‍ത്തനകുറ്റം ചുമത്തി ജയിലില്‍ അടച്ചിരിക്കുന്നത്.

    അവസാനം അവര്‍ക്ക് ജാമ്യം കിട്ടി. ദൈവത്തിന് നന്ദി. നേപ്പാള്‍ വികാര്‍ ജനറല്‍ ഫാ. സിലാസ് ബോഗാറ്റി പറഞ്ഞു. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് ജാമ്യം കിട്ടിയത്. മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി ഇന്ന് പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!