Thursday, March 13, 2025
spot_img
More

    വിശുദ്ധീകരണത്തിന്റെ ആവശ്യമുണ്ടോ? ഡാനിയേലച്ചന്‍ പറയുന്നത് കേള്‍ക്കൂ

    ക്രിസ്തീയ ആത്മീയതയ്ക്ക് – മാമ്മോദീസായില്‍ ആരംഭിച്ച് മഹത്വീകരണത്തില്‍ അവസാനിക്കുന്നതിന് ഇടയില്‍ ഒരു ഘട്ടം കൂടിയുണ്ട്. വിശുദ്ധീകരണം. അപ്പസ്‌തോലരചനകളില്‍ ആവര്‍ത്തിച്ചുകാണുന്ന ഒരു വാക്കാണ് ഇത്. മാമ്മോദീസായില്‍ നീതികരിക്കപ്പെട്ടത് പൂര്‍ണ്ണമായും ദൈവത്തിന്റെ പ്രവൃത്തിയാണ്. മഹത്വീകരണവും ദൈവത്തിന്റെ പ്രവൃത്തിയാണ്. ഇതിന് ഇടയിലാണ് വിശുദ്ധീകരണം.

    ഇവിടെയാണ് നമ്മുടെ പ്രാര്‍ത്ഥനകളും സല്‍പ്രവൃത്തികളും ജീവിതവുമെല്ലാം കടന്നുവരുന്നത്. എന്തിനാണ് വിശുദ്ധീകരിക്കപ്പെടുന്നത്.? വെളിപാട് 21: 27 പറയുന്നു അശുദ്ധമായതൊന്നും മ്ലേച്ഛതയോ കൗടില്യമോ പ്രവര്‍ത്തിക്കുന്ന ആരും അവിടെ പ്രവേശിക്കുകയില്ല. അപ്പോള്‍ വിശുദ്ധീകരണത്തിന്റെ ആവശ്യമുണ്ടോ. ഒരിക്കല്‍ രക്ഷപ്പെട്ടാല്‍ എന്നന്നേയ്ക്കുമായി രക്ഷപ്പെട്ടു എന്നത് കത്തോലിക്കാവിശ്വാസമല്ല. എന്തുകൊണ്ടാണ് അത്? ക്രിസ്തീയ ജീവിതത്തിന്റെ യാത്രയെ പൗലോസ് അപ്പസ്‌തോലന്‍താരതമ്യപ്പെടുത്തുന്നത് ഈജിപ്തില്‍ നിന്ന് കാനാന്‍ ദേശത്തേക്കുള്ള യാത്രയുമായിട്ടാണ്.

    ഈജിപ്തില്‍ നിന്ന് പുറപ്പെട്ടു എന്നതുകൊണ്ട് അവരെല്ലാവരും കാനാന്‍ ദേശത്തെത്തിയില്ല. വഴിയില്‍ വച്ച് ചിലര്‍ മരിച്ചുപോയി. അതുനമുക്ക് സംഭവിക്കാതിരിക്കാന്‍ ഒരു പാഠമെന്ന നിലയിലാണ് വിശുദ്ധീകരണത്തെക്കുറിച്ച് പൗലോസ് അപ്പസ്‌തോലന്‍ പറയുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!