Friday, December 27, 2024
spot_img
More

    ക്രൈസ്തവരുടെ സംഭാവനകളെക്കുറിച്ച് കൂടുതല്‍ പഠനങ്ങളുണ്ടാകണം: ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍പിള്ള

    കോട്ടയം: മിഷനറിമാരടക്കമുള്ള ക്രൈസ്തവ സമൂഹം ദേശീയതലത്തിലും കേരളത്തിലും വലിയ സംഭാവനകളാണ് നല്കിയിരിക്കുന്നതെന്നും ഇതു സംബന്ധിച്ച് കൂടുതല്‍ പഠനവും ഗവേഷണവും നടത്തണമെന്നും ഗോവ ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍പിള്ള. ഭാരതത്തിന്റെ സാംസ്‌കാരിക രംഗത്തും ദേശീയ ബോധത്തിന്റെ വളര്‍ച്ചയ്ക്കും ക്രൈസ്തവസമൂഹം അമൂല്യമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.

    അച്ചടിരംഗത്തും ഭാഷകളുടെ പരിപോഷണത്തിനു വഴിതെളിച്ച നിഘണ്ടു, വ്യാകരണ പുസ്തകങ്ങളുടെ രചനയിലും ക്രൈസ്തവര്‍ വഹിച്ച പങ്കു എടുത്തുപറയേണ്ടതാണ്. അദ്ദേഹം പറഞ്ഞു.

    രാഷ്ട്രദീപിക ലിമിറ്റഡ് പുറത്തിറക്കിയ കോഫി ടേബിള്‍ ബുക്കായ ഐക്കണ്‍സ് ഓഫ് സക്‌സസിന്റെ പ്രകാശനവും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സ്വര്‍ഗ്ഗപ്രവേശനത്തിന്റെ 75 ാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനവും കോട്ടയം ബിസിഎം കോളജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!