വിശുദ്ധ മദര്‍ തെരേസയെ ഏറ്റവും ഒടുവില്‍ കുമ്പസാരിപ്പിച്ച വൈദികനും മിഷനറീസ് ഓഫ് ചാരിറ്റിയുടെ കുമ്പസാരക്കാരനുമായിരുന്ന ഫാ. ചെറിയാന്‍ കാര്യാങ്കല്‍ അന്തരിച്ചു. 88 വയസായിരുന്നു. വിന്‍സെന്‍ഷ്യന്‍ സഭാംഗമായിരുന്നു. മദര്‍ തെരേസയുടെ ആത്മീയ ജീവിതം ഏറ്റവും കൂടുതല്‍ തൊട്ടറിഞ്ഞ വ്യക്തികളിലൊരാളായിരുന്നു.
വിശുദ്ധ കുര്‍ബാനയും കുമ്പസാരവുമാണ് മദറിന്റെ ആത്മീയജീവിതത്തിന്റെ ഊര്‍ജ്ജമെന്നായിരുന്നു അച്ചന്റെ വിശ്വാസം. കോല്‍ക്കൊത്ത അതിരൂപതയുടെ ചാപ്ലയ്‌നായി സേവനം ചെയ്തിട്ടുള്ള അദ്ദേഹം 1996 മുതല്ക്കാണ് മദര്‍ തെരേസയുടെ സന്യാസിനി സമൂഹത്തിന്റെ കുമ്പസാരക്കാരനായത്. കുമ്പസാരത്തിന് മുമ്പ് സന്ദേശം നല്കുകയും കൂദാശ സ്വീകരണത്തിനായി അംഗങ്ങളെ ഒരുക്കുകയും ചെയ്തിരുന്നത് അച്ചന്റെ പതിവായിരുന്നു.