Thursday, September 18, 2025
spot_img
More

    അമേരിക്കയിലെ ക്രിസ്തുമസ് റാലിയ്ക്കിടയിലെ അക്രമം ഭീകരാക്രമണമോ? വൈദികനും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പടെ നിരവധി പേര്‍ ചികിത്സയില്‍

    വൊക്കേഷ: അമേരിക്കയില്‍ വിസ്‌കോണ്‍സിനിലെ മില്‍വോക്കിയില്‍ ക്രിസ്തുമസ് റാലിയിലേക്ക് കാര്‍ ഇടിച്ചുകയറിയ സംഭവം ഭീകരാക്രമണമാണോയെന്ന് സംശയം. അഞ്ചുപേര്‍ ഇതിനകം മരണമടഞ്ഞിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് സൂചനകള്‍. കത്തോലിക്കാ വൈദികന്‍, ഇടവകക്കാര്‍, കത്തോലിക്കാസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പടെ നിരവധി പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്, 18 കുട്ടികള്‍ പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണ്.

    ഡാറെല്‍ എഡ്വേഡ് ബ്രൂക്‌സ് ജൂണിയര്‍ എന്ന ആഫ്രിക്കന്‍- അമേരിക്കനാണ് എസ് യുവി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയത്. ഇയാള്‍ കൊടും കുറ്റവാളിയാണെന്നും രണ്ടുദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച പ്രാദേശികസമയം വൈകുന്നേരം 4.40 നാണ് അപകടം നടന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!