നായ്പിഡോ: മ്യാന്‍മറിലെ കെയ സംസ്ഥാനത്തെ ലോയിക്ക കത്തീഡ്രലിലും ബിഷപ്‌സ് ഹൗസിലും പട്ടാള റെയ്ഡ്. ലോയിക്ക ക്രൈസ്റ്റ ദ കിംഗ് കത്തീഡ്രല്‍ കോംപ്ലക്‌സിലും സഭയുടെ നിയന്ത്രണത്തിലുള്ള കാരിത്താസ് കരുണ ക്ലിനിക്കിലും ബിഷപ്‌സ് ഹൗസിലുമായിരുന്നു റെയ്ഡ്. ഏഴുമണിക്കൂറോളം സമയം റെയ്ഡ് നീണ്ടു.
18 ആരോഗ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുമാര്‍ എന്നിവരെല്ലാം അറസ്റ്റ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു. കോവിഡ് രോഗികളെയടക്കം 40 രോഗികളെ പട്ടാളം ആശുപത്രിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ബിഷപ്‌സ് ഹൗസില്‍ മൂന്നു തവണയാണ് സംഘം പരിശോധനയ്‌ക്കെത്തിയത്.
ഫെബ്രുവരി ഒന്നിന് പട്ടാളം മ്യാന്‍മറിന്റെ ഭരണം പിടിച്ചെടുത്തതിന് ശേഷം ക്രൈസ്തവ സ്ഥാപനങ്ങളില്‍ റെയ്ഡ് പതിവുസംഭവമായിരിക്കുകയാണ്.